കരിപ്പൂർ
വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി ഇനി പരിശോധിക്കാനുള്ളത് 20 ഭൂവുടമകളുടെ ഭൂരേഖകൾ മാത്രം. ഇതിലധികവും കുടിയൊഴിയാനുള്ളവരായതുകൊണ്ട് ഇവർക്ക് ഉദ്യോഗസ്ഥർ സമയം അനുവദിച്ചു. 56 കൈവശക്കാരുടെ ഭൂമിയാണ് ഇതിനകം ഏറ്റെടുത്തത്. ഇവർക്ക് നഷ്ടപരിഹാരം നൽകിവരുന്നു. അടുത്ത ദിവസം പൂർത്തിയാകും.
ഭൂമിക്കും മറ്റു വസ്തുവകകൾക്കും വകയിരുത്തിയ നഷ്ടപരിഹാരത്തുക ബോധ്യപ്പെട്ട് ഭൂവുടമകൾ സമ്മതപത്രം നൽകുന്നതോടെയാണ് ഏറ്റെടുക്കൽ പൂർത്തിയാകുന്നത്. താമസക്കാരിൽനിന്ന് വീടൊഴിഞ്ഞ ശേഷമാണ് സമ്മതപത്രം സ്വീകരിക്കുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 76 ഉടമകളിൽനിന്നായി 12.506 ഏക്കർ ഭൂമിയാണ് റൺവെ വികസനത്തിനായി ഏറ്റെടുക്കുന്നത്. പള്ളിക്കൽ വില്ലേജിൽനിന്ന് 5.566 ഏക്കറും നെടിയിരുപ്പിൽനിന്ന് 6.94 ഏക്കറുമാണുള്ളത്. സ്ഥലം വിട്ടുനൽകിയതിൽ 25 പേർക്കുള്ള നഷ്ടപരിഹാരത്തുകയുടെ ബില്ല് ട്രഷറിയിൽ നൽകിയതായി റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..