19 December Friday

"കൊണ്ടോട്ടി പൂരം' 13ന് തിയറ്ററുകളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023
കൊണ്ടോട്ടി
മഹാകവി മോയിൻകുട്ടി വൈദ്യരുടെ പാട്ട് ഉൾപ്പെടുത്തിയ ‘കൊണ്ടോട്ടി പൂരം’ സിനിമ 13ന് തിയറ്ററിൽ എത്തുമെന്ന് സംവിധായകൻ മജീദ് മാറഞ്ചേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈദ്യരുടെ ബദറുൽ മുനീർ ഹുസനുൽ ജമാലിലെ പൂമകളാണേ ഹുസനുൽ ജമാൽ എന്ന് തുടങ്ങുന്ന പാട്ടാണ്‌ സിനിമയിലുള്ളത്‌. വൈദ്യരുടെ പാട്ട്‌ ആദ്യമായാണ് പൂർണമായും സിനിമയിൽ വരുന്നത്. സൗദി പൗരൻ ഹാഷിം അബ്ബാസ് ആണ് പ്രധാനവേഷം ചെയ്യുന്നത്. അന്തരിച്ച നടൻ മാമുക്കോയ, തമിഴ് നടൻ രുദ്ര, ശിവജി ഗുരുവായൂർ, നൗഷാദ് പുതുപൊന്നാനി, സുനിൽ സുഗത, നേഹ സക്‌സേന തുടങ്ങിയവരും മുഖ്യവേഷത്തിലെത്തുന്നു. അഞ്ച് പാട്ടിൽ ഒന്ന്‌ വൈദ്യർ അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരലി രചിച്ച് അക്കാദമി അംഗം കെ വി അബുട്ടി സംഗീതം നൽകിയിരിക്കുന്നു. സുധീർ പൂജപ്പുരയാണ് നിർമാണം. വാർത്താസമ്മേളനത്തിൽ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ, പുലിക്കോട്ടിൽ ഹൈദരലി, കെ വി അബുട്ടി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ പൗലോസ് പാണ്ടിക്കാട് എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top