20 April Saturday
കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവം തുടങ്ങി

വേറിട്ട വൈബ്

സുധ സുന്ദരൻUpdated: Sunday Feb 5, 2023

താളം സുന്ദരം... കെഎസ്ടിഎ സംസ്ഥാന കലോത്സവം സംഘനൃത്തം മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ മലപ്പുറം ടീം

മലപ്പുറം
ലാസ്യഗാന്ധർവത്തിന്റെ ചടുലതാളത്തിൽ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെഎസ്‌ടിഎ) സംസ്ഥാന അധ്യാപക കലോത്സവത്തിന്‌ അരങ്ങുണർന്നു.- ആടിയും പാടിയും അധ്യാപകർ അരങ്ങിൽ നിറഞ്ഞു. കാൽപ്പന്തിന്റെ മണ്ണിൽ രാഗവും താളവും നിറഞ്ഞു. ജില്ലയിൽ ആദ്യമായി നടക്കുന്ന കെഎസ്‌ടിഎ സംസ്ഥാന അധ്യാപക കലോത്സവം നാടിന്റെ ആഘോഷമായി.   
ശനി രാവിലെ "ലാസ്യഗാന്ധർവം' സ്വാഗത നൃത്താവിഷ്‌കാരത്തോടെയാണ്‌ കലോത്സവത്തിന്‌ തിരിതെളിഞ്ഞത്‌. നടൻ സുധീർ കരമന ഉദ്‌ഘാടനംചെയ്‌തു. 
29 ഇനങ്ങളിലായി ആയിരത്തോളം അധ്യാപകരാണ്‌ മത്സരിക്കുന്നത്‌. 22 വ്യക്തിഗത ഇനങ്ങളിലും ഏഴ്‌ ഗ്രൂപ്പ്‌  ഇനങ്ങളിലുമാണ്‌ മത്സരം. 
ആദ്യദിവസം നാടോടിനൃത്തം, സംഘനൃത്തം, തിരുവാതിര, നാടകം, സംഘഗാനം, ലളിതഗാനം, മാപ്പിളപ്പാട്ട്‌, ഓടക്കുഴൽ, കവിതാലാപനം, രചനാ മത്സരങ്ങൾ എന്നിവ നടന്നു.  മലപ്പുറം ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി, ഗവ. ബോയ്‌സ്‌ ഹയർ സെക്കൻഡറി,  വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക ടൗൺ ഹാൾ, ജിഎൽപിഎസ്‌ കോട്ടപ്പടി, ടിടിഐ മലപ്പുറം എന്നിവിടങ്ങളാണ്‌ വേദി. 
സ്വാഗതസംഘം ചെയർമാൻ വി പി അനിൽ പതാകയുയർത്തി. 
കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ്‌  ഡി സുധീഷ്‌ അധ്യക്ഷനായി. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാർ സംസാരിച്ചു. കെഎസ്‌ടിഎ സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി സംസ്ഥാന കലോത്സവ ലോഗോ രൂപകൽപ്പനചെയ്‌ത അസ്‌ലം തിരൂരിന്‌ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ സ്വാഗതവും കലാ കായിക സബ്‌ കമ്മിറ്റി കൺവീനർ കെ രാഘവൻ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top