19 April Friday

മോഹനം 
ലാസ്യഗാന്ധർവം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023
മലപ്പുറം
മനസ്സു പൂത്തൂ മധു നിറഞ്ഞു 
മഴയിലാകെ  നനഞ്ഞു 
കളിയരങ്ങിൽ കനകനാളം 
കളിവിളക്കിലുലഞ്ഞൂ  
പ്രകൃതിയും  പ്രണയവും കലയും  ഇഴചേർന്ന ‘ലാസ്യഗാന്ധർവം’ നൃത്താവിഷ്‌കാരം വേറിട്ട അനുഭവമായി. കെഎസ്‌ടിഎ സംസ്ഥാന അധ്യാപക കലോത്സവത്തിന്‌ തുടക്കം കുറിച്ചാണ്‌ കഥകളിയും മോഹിനിയാട്ടവും സമന്വയിപ്പിച്ച്‌  ‘ലാസ്യഗാന്ധർവം’  സ്വാഗത നൃത്തം അവതരിപ്പിച്ചത്‌. മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡി സ്‌കൂൾ കെമിസ്‌ട്രി അധ്യാപിക നീന ശബരീഷ് (മോഹിനിയാട്ടം), ഹൈസ്‌കൂൾ മാത്‌സ്‌ അധ്യാപിക രാജലക്ഷ്മി പ്രദീപ് (കഥകളി) എന്നിവർ ചേർന്നാണ്‌ സ്വാഗത നൃത്തം അവതരിപ്പിച്ചത്‌. ഇരുവരും  20 വർഷത്തിലേറെയായി കലാരംഗത്ത്‌ സജീവം. നിലവിൽ കലാമണ്ഡലം
സാജന്റെ കീഴിൽ കഥകളിയും ഡോ. നിഖില വിനോദിന്റെ കീഴിൽ മോഹിനിയാട്ടവും പഠിക്കുന്നുണ്ട്‌. ഇവരാണ്‌ ‘ലാസ്യഗാന്ധർവം’  സംവിധാനം നിർവഹിച്ചിരിക്കുന്നതും.  രചന –- നീന ശബരീഷ്. സംഗീതം –- ബാബുരാജ് വടക്കാഞ്ചേരി, കോട്ടക്കൽ  മധു. ആലാപനം–- കോട്ടക്കൽ മധു, ഹർഷ കൃഷ്ണ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top