25 April Thursday

അസ്‌മിത 23: 
തൃശൂർ ജേതാക്കൾ

സ്വന്തം ലേഖകൻUpdated: Sunday Feb 5, 2023
 
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കലോത്സവത്തിൽ "അസ്‌മിത 23'  തൃശൂർ (സി സോൺ) ജേതാക്കൾ. 180 പോയിന്റ്‌ നേടിയാണ് തൃശൂർ കലാകിരീടം ചൂടിയത്. 
161 പോയിന്റുമായി മലപ്പുറം (ബി സോണ്‍) രണ്ടാം സ്ഥാനവും 103 പോയിന്റുമായി  കോഴിക്കോടും വയനാടുമടങ്ങുന്ന എ സോണ്‍ മൂന്നാം സ്ഥാനവും 99 പോയിന്റുമായി  പാലക്കാട്  (ഡി സോൺ) നാലാം സ്ഥാനവും നേടി. കലാപ്രതിഭയായി  എ സോണിലെ സൽമാനുൽ  ഫാരിസിയും കലാതിലകമായി ഡി സോണിലെ ആർ വർഷയും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് മേഖലയിലെ പി  ശ്രീദുർഗ, ആർ രാജീവ് എന്നിവർ യഥാക്രമം സാഹിത്യ പ്രതിഭ, ചിത്ര പ്രതിഭ പുരസ്കാരങ്ങൾ നേടി.
സമാപന സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനംചെയ്തു. സിൻഡിക്കറ്റ് സ്ഥിരം സമിതി  കൺവീനർ യൂജിൻ മൊറേലി അധ്യക്ഷനായി. ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ്, തിരക്കഥാകൃത്ത് സിബി കെ തോമസ്, കവയിത്രി ആര്യ ഗോപി എന്നിവര്‍ മുഖ്യാതിഥികളായി.
വിദൂര വിഭാഗം ഡയറക്ടർ ഡോ. ആർ സേതുനാഥ്, പരീക്ഷാ കൺട്രോളർ ഡോ. ഗോഡ് വിൻ സാംരാജ്, സിൻഡിക്കറ്റംഗങ്ങളായ  എ കെ  രമേഷ് ബാബു, ഡോ. എം മനോഹരൻ, ഡോ. ഷംസാദ് ഹുസൈൻ, ഡോ. കെ പി വിനോദ് കുമാർ, അഡ്വ. ടോം കെ  തോമസ്, ഡെപ്യൂട്ടി രജിസ്ട്രാർ ഇബ്രായി കണിയാങ്കണ്ടത്തിൽ, സെക്ഷൻ ഓഫീസർ സി എൻ സുനിൽ എന്നിവർ സംസാരിച്ചു.  കലോത്സവത്തിൽ സമ്മാനം നേടിയ പ്രായംകൂടിയ വിദ്യാർഥി വി  ഭാസ്കരൻ (71 വയസ്), ലോഗോ തയ്യാറാക്കിയ അജീഷ് ഐക്കരപ്പടി, ഗ്രാഫിക്സ് ഡിസൈനർ ഇ കെ റിസ്വാൻ അമീർ എന്നിവരെ  അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top