26 April Friday

കർഷക പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023
മേലാറ്റൂർ
മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു. കീഴാറ്റൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍  അഡ്വ. യു എ ലത്തീഫ് എംഎല്‍എ പുരസ്‌കാര വിതരണം നിര്‍വഹിച്ചു. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുത്ത ഷൗക്കത്തലി പന്തലിങ്ങല്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍ മാത്യൂ പുത്തന്‍പുരക്കല്‍ വടപുറം എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. മികച്ച ക്ഷീരകര്‍ഷകന് 20,000 രൂപയും മികച്ച സമ്മിശ്ര കര്‍ഷകന് 10,000 രൂപയും  പ്രശസ്തിപത്രവും ഫലകവുമാണ് നല്‍കിയത്.  
ചടങ്ങില്‍ കീഴാറ്റൂര്‍  പഞ്ചായത്ത് പ്രസിഡന്റ്  ജമീല ചാലിയതൊടി അധ്യക്ഷയായി.
പിആര്‍ഒ ഡോ. ഹാറൂണ്‍ അബ്ദുള്‍ റഷീദ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.
 ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ കെ മുസ്തഫ,  മമ്പാട്  പഞ്ചായത്ത് പ്രസിഡന്റ് ശ്രീനിവാസന്‍, ജില്ലാ   മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി യു അബ്ദുള്‍ അസീസ്, എന്‍ മുഹമ്മദ്, അബ്ദുള്‍ അസീസ് പട്ടിക്കാട്, പി ഉണ്ണിക്കൃഷ്ണന്‍, ഡോ. സൂരജ്, ഡോ. ലൈല എന്നിവര്‍ സംസാരിച്ചു. സെമിനാറുകള്‍ക്ക്  ഡോ. സവിത, ഡോ. ജിനു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top