മലപ്പുറം
കരുത്തിന്റെ സൗന്ദര്യവുമായി സവാദ് കിളിയമണ്ണിൽ. ഡൽഹിയിൽ ലോക ബോഡിബിൽഡിങ് ആൻഡ് ഫിറ്റ്‌നസ് അസോസിയേഷൻ നടത്തിയ ഡയമണ്ട് കപ്പ് ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യനായി ഈ മലപ്പുറം ആലത്തൂർപ്പടി സ്വദേശി. പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ടൈറ്റിൽ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. സെപ്തംബറിൽ നടന്ന ദേശീയ മത്സരത്തിൽ മിസ്റ്റർ ഇന്ത്യ ചാമ്പ്യൻപട്ടം നേടിയിരുന്നു. 500 മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിലാണ് നേട്ടം. മിസ്റ്റർ കേരള, മിസ്റ്റർ തമിഴ്നാട്, മിസ്റ്റർ കോയമ്പത്തൂർ, മിസ്റ്റർ മലപ്പുറം, മിസ്റ്റർ കലിക്കറ്റ് പട്ടങ്ങളും നേടിയിട്ടുണ്ട്. ഖത്തർ രാജ കുടുംബങ്ങളായ ഹസ, ഫഹദ് എന്നിവരായിരുന്നു സവാദിന്റെ ടൂർണമെന്റിലെ സ്പോൺസർമാർ. ജോബി എറണാകുളമാണ് പരിശീലകൻ. മുഹമ്മദ് അലിയുടെയും സഫിയയുടെയും മകനാണ്. ഫാത്തിമ ദൽഫയാണ് ഭാര്യ. മകൾ: ആലിയ സഫ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..