മലപ്പുറം
കോട്ടക്കൽ ആര്യവൈദ്യശാലയുടെ ആയുർവേദ സെമിനാർ 15ന് തൃശൂർ നന്ദനം ഓഡിറ്റോറിയത്തിൽ. ‘ക്ലിനിക്കൽ പ്രാക്ടീസ് ഓഫ് ഡെർമറ്റോളജി' വിഷയത്തിലാണ് സെമിനാർ.
രാവിലെ ഒമ്പതിന് കേരള ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനംചെയ്യും. ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയർ അധ്യക്ഷനാകും. തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. എസ് ക്രൈറ്റൻ മുഖ്യപ്രഭാഷണം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..