19 December Friday

കൂടുതൽ മനസ്സുകളിലേക്ക്‌ 
‘ഹൃദയപൂർവം’

സ്വന്തം ലേഖകൻUpdated: Wednesday Oct 4, 2023

ജില്ലാ ഹോമിയോ ആശുപത്രിയിൽ ഡിവൈഎഫ്‌ഐയുടെ "ഹൃദയപൂർവം' പൊതിച്ചോർ വിതരണം 
ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് ഉദ്ഘാടനംചെയ്യുന്നു

ഡിവൈഎഫ്‌ഐ പദ്ധതി ജില്ലാ ഹോമിയോ ആശുപത്രിയിലും

മലപ്പുറം
ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ്‌ നൽകുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം പദ്ധതി ജില്ലാ ഹോമിയോ ആശുപത്രിയിലും തുടങ്ങി. ഡിവൈഎഫ്‌ഐ മലപ്പുറം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലുള്ള പൊതിച്ചോറ്‌ വിതരണം ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം രജീഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സി കെ വിബീഷ്, ട്രഷററും ഹൃദയപൂർവം പദ്ധതി ബ്ലോക്ക് ചുമതലക്കാരനുമായ ഹരികൃഷ്ണപാൽ, മലപ്പുറം നഗരസഭാ എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് ഒ സഹദേവൻ, സുനിൽ വില്ലോടി എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം സി ഷിജു നന്ദി പറഞ്ഞു. 
 മലപ്പുറം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ രണ്ടുവർഷമായി പൊതിച്ചോറ്‌ വിതരണമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top