10 July Thursday

സ്പെഷൽ സ്കൂൾ
ജില്ലാ കലോത്സവം 6ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
വളാഞ്ചേരി   
സ്പെഷൽ സ്കൂൾ ജില്ലാ കലോത്സവം ആറിന്‌  കൽപ്പകഞ്ചേരി എംഎ മൂപ്പൻ സ്കൂൾ ഫോർ സ്പെഷൽ നീഡ്സിൽ നടക്കുമെന്ന്‌ സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒമ്പതുവീതം മത്സര ഇനങ്ങളാണുള്ളത്. മൂന്ന് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 230 വിദ്യാർഥികൾ പങ്കെടുക്കും. ഉദ്ഘാടനം രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിർവഹിക്കും. 
വാർത്താസമ്മേളനത്തിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി അഷ്റഫ്, കൽപ്പകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ, എൻ സി നവാസ്, കെ ഷമീം, എൻ കെ മുഹമ്മദ് ആഷിക് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top