24 April Wednesday
നമ്പറിൽ മാറ്റംവരുത്തി തട്ടിപ്പ്

ലോട്ടറി വില്‍പ്പനക്കാരന് 
5000 രൂപ നഷ്ടപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

നമ്പറിൽ മാറ്റംവരുത്തിയ ലോട്ടറി ടിക്കറ്റ്

 
വണ്ടൂർ
നമ്പറിൽ മാറ്റംവരുത്തി തട്ടിപ്പ്. ലോട്ടറി വില്‍പ്പനകാരന് 5000 രൂപ നഷ്ടപ്പെട്ടു. നടുവത്ത് സ്വദേശി കാട്ടുമുണ്ട മോഹൻദാസിന്റെ പണമാണ് നഷ്ടപ്പെട്ടത്. തിങ്കൾ രാവിലെ ആറോടെയാണ് സംഭവം. മോഹൻദാസ് നടുവത്ത് അങ്ങാടിയിൽ ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്നതിനിടെ  ബൈക്കിലെത്തിയ ഒരാൾ ഒക്ടൊബർ ഒന്നിന് നറുക്കെടുത്ത ടിക്കറ്റിന് സമ്മാനമുണ്ടോയെന്ന് ഒത്തുനോക്കാൻ ആവശ്യപ്പെടുകയായിരുന്നു. നമ്പർ ഒത്തുനോക്കിയപ്പോൾ 5000 രൂപ സമ്മാനമുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ 200 രൂപയുടെ പുതിയ ടിക്കറ്റും 4800 രൂപയും മോഹൻദാസിൽനിന്നും ഇയാൾ കൈപ്പറ്റി സ്ഥലംവിട്ടു.   സമ്മാനാർഹമായ ടിക്കറ്റ് സ്കാൻ ചെയ്തപ്പോഴാണ് നമ്പർ വെട്ടി ഒട്ടിച്ചതാണെന്ന് ബോധ്യപ്പെട്ടത്.  തട്ടിപ്പ് നടത്തിയയാൾ ഹെൽമെറ്റ് ധരിച്ചതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാൾ ഓടിച്ച മോട്ടോർ ബൈക്കിന്റെ നമ്പർ മോഹൻദാസ് കുറിച്ചുവച്ചിരുന്നു. വണ്ടൂർ പൊലീസിൽ പരാതി നൽകി. ഇതിന് മുമ്പും മോഹൻദാസിന് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top