25 April Thursday

വിദ്യാരംഭം: തുഞ്ചൻപറമ്പിൽ ഒരുക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
തിരൂർ
 വിദ്യാരംഭത്തിന്‌ തുഞ്ചൻപറമ്പ്‌ ഒരുങ്ങി. ബുധൻ പുലർച്ചെ അഞ്ചുമുതൽ കൃഷ്ണശിലാമണ്ഡപത്തിലും സരസ്വതീമണ്ഡപത്തിലും കുരുന്നുകൾക്ക് ആദ്യാക്ഷരം പകരും. 
തുഞ്ചൻ സ്മാരക മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശ്ശാൻമാരും  സരസ്വതീ മണ്ഡപത്തിൽ സാഹിത്യ സാംസ്കാരിക പ്രവർത്തകരും എഴുത്തിനിരുത്തും. രാവിലെ 9.30ന്‌  കവികളുടെ വിദ്യാരംഭം. തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ മുൻകൂർ പേര് രജിസ്റ്റർചെയ്യണം. വൈകിട്ട് 5.30ന്‌  ഡോ. എൽ ശ്രീരഞ്ജിനിയുടെ കർണാടകസംഗീതം. 7.30ന്‌  തിരൂർ രാഗമാലിക സ്കൂൾ ഓഫ് മ്യൂസിക് ത്യാഗരാജസ്വാമികളുടെ ഉത്സവസമ്പ്രദായ കൃതികൾ അവതരിപ്പിക്കും. 
ചൊവ്വ വൈകിട്ട്‌ 5.30ന്‌ കാവ്യ, മേഘ്‌ന, ദേവീകൃഷ്ണ, അർച്ചന, വൈഡൂര്യ, അവന്തിക പ്രദീപ് എന്നിവരുടെ നൃത്തം. 6.30ന്‌ തൃക്കണ്ടിയൂർ മഹിളാസമാജം നൃത്തനൃത്യങ്ങൾ. എട്ടിന്‌ അരുൺ പ്രഭാകരൻ അവതരിപ്പിക്കുന്ന  സംഗീതവിരുന്ന്‌. 
 തിങ്കളാഴ്‌ച കൃഷ്ണൻ പച്ചാട്ടിരിയും ഗോപി മണമ്മലും സംഘവും അവതരിപ്പിച്ച കളേഴ്സ് ഓഫ് ലൗ എന്ന ചിത്ര-–-നൃത്ത സംഗമം,  കോട്ടക്കൽ പ്രണവാഞ്ജലി നൃത്തകലാക്ഷേത്രയുടെ നൃത്താർച്ചന,  പയ്യനങ്ങാടി മുദ്ര നൃത്തകലാക്ഷേത്രത്തിന്റെ കലാപരിപാടികൾ എന്നിവയും അരങ്ങേറി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top