27 April Saturday
രോഗികൾ 4276

ഉയരുന്ന ആശങ്ക

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

മലപ്പുറം

ജില്ലയിൽ പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണം വർധിക്കുന്നു. ചൊവ്വാഴ്ച 4276 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. 17.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2277 പേർ വിദഗ്ധ പരിചരണത്തിനുശേഷം രോഗമുക്തരായി. ഇതോടെ രോഗം മാറിയവരുടെ എണ്ണം 3,84,766 ആയി. 
നേരിട്ടുള്ള സമ്പർക്കത്തിലൂടെ 4219 പേർക്കും ഉറവിടമറിയാതെ 29 പേർക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മൂന്ന് പേരും വിദേശ രാജ്യങ്ങളിൽനിന്നെത്തിയ 16 പേരും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ ഒമ്പത് പേരും വൈറസ്‌ ബാധിതരായി. 66,417 പേർ നിരീക്ഷണത്തിലും 28,602 പേർ ചികിത്സയിലുമുണ്ട്‌. 
കോവിഡ് ആശുപത്രികളിൽ 779 പേരും സിഎഫ്‌എൽടിസികളിൽ 517 പേരും 159 പേർ സിഎസ്‌എൽടിസികളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ കീഴിലെ ഡിസിസികളിൽ 438 പേരും ശേഷിക്കുന്നവർ വീടുകളിലും നിരീക്ഷണത്തിലാണ്‌. ഇതുവരെ 1582 പേർ മരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top