27 April Saturday
കുഞ്ഞുങ്ങളെ ഉമ്മവയ്‌ക്കണ്ട; വൃദ്ധരെയും കരുതാം

മലപ്പുറം, ജില്ലയിൽ 85 പേർക്ക്കൂടി , കോവിഡ് 19

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

മലപ്പുറം 

സമ്പർക്കത്തിലൂടെയുള്ള കോവിഡ് ബാധ കൂടുന്ന സാഹചര്യത്തിൽ പ്രായമായവരും കുട്ടികളും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന അറിയിച്ചു. ആവശ്യമെങ്കിൽ കൺട്രോൾ സെില്ലിലേക്ക് വിളിക്കാം. ഫോൺ: 0483 2737858, 2737857, 2733251, 2733252, 2733253, 9015803804. ദിശ: 1056.

പ്രായമായവരോട്‌

അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. ശരിയായവിധം മാസ്‌ക് ധരിക്കണം. വീടിനുള്ളിൽ കഴിയാൻ ശ്രദ്ധിക്കണം. ആൾക്കൂട്ടത്തിൽനിന്ന് മാറിനിൽക്കണം. മറ്റുള്ളവരിൽനിന്ന് രണ്ട് മീറ്റർ എങ്കിലും അകലം പാലിക്കണം. മറ്റ് സാധനങ്ങളിൽ സ്‌പർശിച്ചാൽ കൈകൾ സാനിറ്റൈസ് ചെയ്യണം. 

ഡോക്ടറെ കാണാം, ഇ -സഞ്ജീവനിയിൽ 

ഇതര രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നത്‌ മുടക്കരുത്. അത്യാവശ്യമെങ്കിൽ മാത്രം ആശുപത്രിയിൽ പോവുക. അല്ലാത്തപക്ഷം ഇ -സഞ്ജീവനി ഓൺലൈൻ സേവനം ഉപയോഗപ്പെടുത്താം. e.sanjeevaniopd.in/kerala എന്ന വെബ്‌സൈറ്റിൽ കയറി മൊബൈൽ നമ്പർ കൊടുത്താൽ ഒരു ഒടിപി ലഭിക്കും. അത്‌ ടൈപ്പ് ചെയ്താൽ രജിസ്‌ട്രേഷൻ ഫോം കിട്ടും. ഫോം പൂരിപ്പിച്ചാൽ പേഷ്യന്റ് ഐഡി ടോക്കൺ നമ്പറും മൊബൈലിൽ ഡോക്ടറെ കാണേണ്ട സമയവും ലഭിക്കും.

വീട്ടിലെ മറ്റ്‌ അംഗങ്ങളോട്‌

പ്രായമായവർക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും നൽകണം. സന്ദർശകരുടെ വരവ് ഒഴിവാക്കണം. പുറത്ത് പോയി വന്നാൽ കൈകൾ ശരിയാംവിധം ശുചീകരിക്കണം. പ്രായമായവരോട് സംസാരിക്കുമ്പോൾ രണ്ട് മീറ്റർ അകലം പാലിക്കണം. മാസ്‌ക് ധരിക്കണം.

പ്രത്യേക ശ്രദ്ധവേണം

ഗർഭിണികളും ഹൃദ്‌രോഗം, ക്യാൻസർ, വൃക്കസംബന്ധമായ രോഗങ്ങൾ എന്നിവയുള്ളവരും വീട്ടിൽതന്നെ കഴിയണം. ഇവർക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകണം.

ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബിക്കാനോ മറ്റുള്ളവരെ അനുവദിക്കരുത്. ആളുകൾ കൂടുന്നിടത്തേക്ക്‌ കുട്ടികളെ കൊണ്ടുപോവരുത്. കുട്ടിക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ അറിയിക്കണം. ഡോക്ടറുടെ നിർദേശപ്രകാരമേ കുട്ടികളെ ആശുപത്രിയിൽ കൊണ്ടുപോകാവൂ. നൂൽകെട്ട്, പേരിടൽ തുടങ്ങിയ ചടങ്ങുകൾ പരമാവധി ഒഴിവാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top