18 April Thursday
85 ൽ 73 സമ്പർക്കം

പിന്നാലെയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 മലപ്പുറം

ജില്ലയിൽ 85 പേർക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 73 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 10 പേർ വിദേശത്തുനിന്നും എത്തി. 38 പേരാണ്‌ തിങ്കളാഴ്‌ച രോഗമുക്തരായത്‌. ഇതുവരെ 2417 പേർക്ക് വൈറസ്‌ബാധ സ്ഥിരീകരിച്ചു. 1450 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. 951 പേർ ചികിത്സയിലുണ്ട്‌.
സമ്പർക്കത്തിലൂടെ
പൊന്നാനി സ്വദേശികൾ–-12, കൊണ്ടോട്ടി–- 6, എടപ്പാള്‍, മമ്പാട് –-4 പേർ വീതം, എആര്‍ നഗര്‍, പൂക്കോട്ടൂര്‍–- 3 പേർ വീതം, ചോക്കാട്, മോങ്ങം, മലപ്പുറം, പെരുമ്പടപ്പ് –-2 പേർ വീതം. കക്കോവ്, മറ്റത്തൂര്‍, ചീക്കോട്, മൊറയൂര്‍, കോഡൂര്‍, എടവണ്ണ, കണ്ണമംഗലം, കോലൊളമ്പ്, എടക്കര, ആനക്കയം, വാഴയൂര്‍,  മൈത്ര, മഞ്ചേരി, നെടിയിരുപ്പ്, നിലമ്പൂര്‍, ഒതുക്കുങ്ങല്‍, പള്ളിക്കല്‍, പെരുവെള്ളൂര്‍, പൂപ്പലം, പുളിക്കല്‍, താനാളൂര്‍, തവനൂര്‍, തേഞ്ഞിപ്പലം എന്നിവിടങ്ങളിലെ ഓരൊരുത്തർ, കൊണ്ടോട്ടി എയർപോർട്ട് ജങ്ഷനിലെ സാഹിർ റെസിഡൻസി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന രണ്ടുപേർ. 
ഉറവിടമറിയാതെ
കൊണ്ടോട്ടി സ്വദേശികൾ–- 2, അങ്ങാടിപ്പുറം, ചെറിയമുണ്ടം, മലപ്പുറം, കുഴിമണ്ണ, പെരുവെള്ളൂർ, വാണിയമ്പലം എന്നിവിടങ്ങളിലെ ഓരോരുത്തർ.
 
കൊണ്ടോട്ടി കണ്ടെയ്‌ൻമെന്റ് മേഖലയാക്കിയത്‌ ശാസ്ത്രീയ നടപടി 
കൊണ്ടോട്ടി 
കൊണ്ടോട്ടി താലൂക്ക്‌ കണ്ടെയ്‌ൻമെന്റ്‌ സോണാക്കിയത് വ്യാപനം അതിരൂക്ഷമായതിനാൽ. ജില്ലാ ദുരന്തനിവാരണ സമിതി ഇത് സംബന്ധിച്ച് ശുപാർശ ചെയ്‌തിരുന്നു. നടപടി ശാസ്ത്രീയമാണെന്ന്‌ വിദഗ്‌ധർ പറഞ്ഞു. 
മേഖലയിൽ തിങ്കളാഴ്ച നടത്തിയ ആന്റിജെൻ പരിശോധനയിൽ 14 പേർക്കുകൂടി കോവിഡ്‌ ബാധ കണ്ടെത്തി. കൊണ്ടോട്ടി–-ഏഴ്, പള്ളിക്കൽ–- നാല്‌, പുളിക്കൽ–-രണ്ട്‌, പൂക്കോട്ടൂർ–- ഒന്ന് എന്നിങ്ങനെയാണ് രോഗികൾ. കുമ്മിണിപ്പറമ്പിലും  പുളിക്കലുമാണ്‌ പരിശോധന നടക്കുന്നത്.  ദിനംപ്രതി രോഗികൾ വർധിക്കുന്നതിനാൽ താലൂക്കിൽ ഭീതി വിട്ടൊഴിയുന്നില്ല. 
കൊണ്ടോട്ടി മീൻ മാർക്കറ്റിൽനിന്ന്‌ തുടങ്ങിയ രോഗബാധയാണ്‌ കൈവിട്ടുപോയത്‌. മാർക്കറ്റ്‌ തൊഴിലാളികളിൽനിന്ന്‌ അവരുടെ കുടുംബാംഗങ്ങളിലേക്ക്‌ പടർന്ന രോഗം സമീപ പഞ്ചായത്തുകളിലേക്കും വ്യാപിച്ചു. പുളിക്കലിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 37 പേർക്കാണ് രോഗം ബാധിച്ചത്. 270 പേർ നിരീക്ഷണത്തിലുമാണ്. അരൂരിൽ മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച ഡ്രൈവർക്കും രോഗബാധയുണ്ടായി. അരൂരിൽ 12 പേർക്കാണ്‌ രോഗം. 819 പേരെ ഇതുവരെ ആന്റിജെൻ പരിശോധനക്ക് വിധേയരാക്കി. 234 പേരിൽ രോഗം കണ്ടെത്തി. വ്യാപന സാധ്യതയുള്ള മേഖലയിൽ കൂടുതൽ പരിശോധനകൾ ആരോഗ്യ വകുപ്പ് നടത്തുന്നു. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസും ജാഗരൂകരാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top