20 April Saturday

വയനാടന്‍ മലനിരകളില്‍ പുതിയ പൂവ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

മലപ്പുറം
വയനാടൻ മലനിരകളിൽ പുതിയൊരു പൂച്ചെടി തിരിച്ചറിഞ്ഞ്‌ കലിക്കറ്റ് സർവകലാശാലാ ഗവേഷകർ. ജസ്‌നേറിയസി സസ്യകുടുംബത്തിൽപ്പെട്ട ചെടിയാണ് കണ്ടെത്തിയത്‌. ഹെലൻ കീലിയ വയനാടൻസിസ് എന്നാണ് ‌ പേരിട്ടത്. സർവകലാശാലാ സസ്യശാസ്ത്ര പഠന വകുപ്പിലെ പ്രൊഫ. സന്തോഷ് നമ്പിയും കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ ഗസ്റ്റ് അധ്യാപിക ഡോ. ജനീഷ ഹസീമും ചേർന്നാണ് പുതിയ ചെടി തിരിച്ചറിഞ്ഞത്. 
വയനാട് മീനങ്ങാടിയിലെ കടുവാക്കുഴി മലനിരകളിൽനിന്ന് 1200 കിലോമീറ്റർ മുകളിലായി പാറയിടുക്കുകളിലാണ് നിലംപറ്റി വളരുന്ന വലിയ ഇലകളോടുകൂടിയ സസ്യം. ഉയർന്നുനിൽക്കുന്ന പൂങ്കുലകളിൽ ഇളം വയലറ്റ് നിറത്തിലുള്ള ചെറിയ പൂക്കളാണുണ്ടാകുക. എഴുപത് സ്പീഷിസുകളുള്ള ഈ ജനുസ്സിൽ 15 എണ്ണവും ദക്ഷിണേന്ത്യയിലാണ്. ഇതിൽ മൂന്നെണ്ണത്തെ തിരിച്ചറിഞ്ഞത് ഡോ. സന്തോഷ് നമ്പിയും സംഘവുമാണ്. പുതു കണ്ടെത്തൽ ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോ സ്‌പേം ടാക്‌സോണമി (ഐഎഎടി)യുടെ അന്താരാഷ്ട്ര സസ്യവർഗീകരണ ജേണലായ ‘റീഡിയ’യിൽ പ്രസിദ്ധീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top