25 April Thursday

രക്തമാണ്‌, ജീവനാണ്‌ നൽകാൻ ഞങ്ങളുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

പെരിന്തൽമണ്ണ
രക്തദാനം... ജീവദാനം... എന്ന വാക്യം പ്രതിസന്ധികാലത്ത്‌ പലരും മറന്ന മട്ടായപ്പോൾ മുന്നിട്ടിറങ്ങി ‘ഓട്ടോ സൈന്യം’. ഒരു തുള്ളി ചോരപോലും സമൂഹത്തിന്‌ ആശ്വാസമാവുമെന്ന തിരിച്ചറിവിലാണ്‌ തൊഴിലാളികൾ രംഗത്തെത്തിയത്‌. കോവിഡ് ദുരിതകാലത്ത്‌ രക്ത ബാങ്കുകളെല്ലാം പ്രയാസത്തിലാണ്‌. വലിയ രക്തക്ഷാമം  നേരിടുന്നു. കോവിഡിനെ പേടിച്ച്‌ ആരും ആശുപത്രികളിലെ രക്തബാങ്കുകളിലേക്ക്‌ എത്തുന്നില്ല. ഇത്‌  മനസ്സിലാക്കി കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിലാണ്‌ ജില്ലയിലെ നാല് ബ്ലഡ്‌ ബാങ്കുകളിലേക്ക്‌  മെഗാ രക്തദാന ക്യാമ്പ് നടത്തുന്നത്. ജില്ലാതല ചടങ്ങ്‌ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ രക്ത ബാങ്കിൽ നടന്നു. യൂണിയൻ ജില്ലാ സെക്രട്ടറി വി പി  അനിൽ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം എൻ അറുമുഖൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ദിലീപ്, ഏരിയാ സെക്രട്ടറി എൻ ഉമ്മർ, ഏരിയാ പ്രസിഡന്റ്‌ സി അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top