18 April Thursday

സ്‌കൂള്‍ പാചക തൊഴിലാളികളെ പാര്‍ട് ടൈം ജീവനക്കാരായി അംഗീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം വി ശശികുമാര്‍ ഉദ്ഘാടനംചെയ്യുന്നു

എടപ്പാൾ
സ്‌കൂള്‍ പാചക തൊഴിലാളികളെ പാര്‍ട് ടൈം ജീവനക്കാരായി അംഗീകരിക്കണമെന്ന്‌  സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വള്ളത്തോള്‍ വിദ്യാപീഠം കോളേജ് ഓഡിറ്റോറിയത്തില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാര്‍ ഉദ്ഘാടനംചെയ്തു. 
യൂണിയന്‍ ജില്ലാ പ്രസിഡന്റ് സമിയാബി അധ്യക്ഷയായി. കെ ശ്രീവള്ളി രക്തസാക്ഷി പ്രമേയവും സി ബീന അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ദേവി സംഘടനാ റിപ്പോർട്ടും  ജില്ലാ സെക്രട്ടറി ഷൈലജ മണികണ്ഠന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ വി കെ ഷാഹിനാബി വരവുചെലവ് കണക്ക് അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി വി വിജയലക്ഷ്മി, സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി ശോഭ, സംസ്ഥാന കമ്മിറ്റിയംഗം സി രവീന്ദ്രന്‍, സിപിഐ എം ഏരിയാ സെക്രട്ടറി ടി സത്യന്‍, സിഐടിയു ഏരിയാ പ്രസിഡന്റ്‌ വി വി കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. എം ബി ഫൈസൽ സ്വാഗതം പറഞ്ഞു.  
സ്‌കൂള്‍ പാചക തൊഴിലാളികൾക്ക്‌ പെന്‍ഷനും ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തുക,  250 വിദ്യാര്‍ഥികള്‍ക്ക് ഒരു തൊഴിലാളി  അനുപാതത്തിൽ നിയമനം നടത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  
ഭാരവാഹികൾ: വി കെ ഷാഹിനാബി (പ്രസിഡന്റ്), സമിയാബി, കെ അയ്യപ്പന്‍ (വൈസ് പ്രസിഡന്റ്), ഷൈലജ മണികണ്ഠന്‍ (സെക്രട്ടറി), സി സരസ്വതി, കെ രവീന്ദ്രന്‍ (ജോ. സെക്രട്ടറി), സി ബീനാകുമാരി (ട്രഷറര്‍).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top