18 December Thursday
ഇന്ദ്രജാലക്കാർ ഒത്തുചേർന്നു

കൂരിയാട് പാടത്ത് സൂര്യകാന്തിച്ചിരി

സ്വന്തം ലേഖകൻUpdated: Sunday Jun 4, 2023

കൂരിയാട് പാടത്ത് സൂര്യകാന്തി പൂത്തപ്പോള്‍

വേങ്ങര
മനോഹരക്കാഴ്‌ചയൊരുക്കി കൂരിയാട്‌ പാടത്തെ സൂര്യകാന്തികൾ. കൂരിയാട് മണ്ണിൽ പിലാക്കൽ കാട്ടുപാടത്ത്, നാടുകാണി–--പരപ്പനങ്ങാടി സംസ്ഥാന പാതയിൽ കെഎസ്‌ഇബി സബ്‌ സ്‌റ്റേഷന്‌ മുന്നിലാണ്‌ അഞ്ചേക്കറിൽ സൂര്യകാന്തി വിടർന്നത്‌. സ്വർണ നിറമാർന്ന പൂക്കൾ കാണാൻ ദിവസേനെ നൂറുകണക്കിനാളുകളാണ്‌ എത്തുന്നത്‌. 
യുവകർഷകരായ പള്ളിയാളി ഹംസ, മേലയിൽ അബ്ദുറിയാസ്, കള്ളത്താൻ അബു എന്നിവരാണ് കൃഷിയൊരുക്കിയത്‌. രണ്ടുമാസംമുമ്പ് മാതാട് വേങ്ങരപ്പാടത്ത് ഒരുസംഘം  യുവാക്കൾ സൂര്യകാന്തി വിളയിച്ചിരുന്നു.  
തണ്ണിമത്തൻ കൃഷിയൊരുക്കിയ നിലത്തുതന്നെയാണ് ഹംസയും സംഘവും സൂര്യകാന്തി വിത്തിട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top