23 April Tuesday
വീടുകളിലെ പ്രസവം 
കുട്ടിയുടെയും അമ്മയുടെയും ജീവന് ആപത്താണ് – ആരോഗ്യവകുപ്പ്‌

വീടുകളിൽ 
പ്രസവം അരുതേ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

 

മലപ്പുറം
ജില്ലയിൽ ആരോഗ്യവകുപ്പിന്റെ കണ്ണുവെട്ടിച്ച് വീടുകളിൽ പ്രസവം നടത്തുന്നതായി അധികൃതർ. കഴിഞ്ഞവർഷംമാത്രം 266 പ്രസവം വീടുകളിൽ നടന്നതായാണ് കണക്ക്. 2021-–-22ൽ 273 പേരും 2020–-21ൽ 257 പേരും വീടുകളിൽ പ്രസവിച്ചു.  
അതീവ രഹസ്യമായാണ് പല കേന്ദ്രങ്ങളിലും പ്രസവം നടത്തുന്നത്. ഇത്തരത്തിൽ പ്രസവം എടുത്തുകൊടുക്കുന്ന സ്ത്രീകളെ കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. വിശ്വാസങ്ങളുടെയും മറ്റും ഭാഗമായാണ് ഇത്തരം രീതികൾ. ജില്ലയുടെ പുറത്തുനിന്ന്‌ പലരും പ്രസവത്തിനായി ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്നതായും വിവരമുണ്ട്. 
അമ്മയ്‌ക്കും കുഞ്ഞിനും ഒരു സുരക്ഷയും ഇല്ലാത്തതാണ് ഇത്തരം രീതികൾ. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം വളവന്നൂർ ബ്ലോക്കിലാണ് ഏറ്റവും അധികം പ്രസവം–- 63 എണ്ണം. കുട്ടിയുടെയും അമ്മയുടെയും ജീവന് ആപത്താവുന്ന ഇത്തരം പ്രവണത ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top