25 April Thursday

എല്ലാ കോഴ്സുകൾക്കും പരമാവധി 
സീറ്റുകളിൽ പ്രവേശനം നൽകും: കലിക്കറ്റ്‌ സിൻഡിക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

 തേഞ്ഞിപ്പലം 

സർക്കാർ, എയ്ഡഡ് കോളേജുകളിലുള്ള എല്ലാ കോഴ്സുകൾക്കും നിയമപരമായ പരമാവധി സീറ്റുകളിൽ  പ്രവേശനം നടത്തുന്നതിന് നിർദേശം നൽകാൻ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനം. അഞ്ച് പുതിയ കോളേജുകൾക്ക് അഫിലിയേഷൻ നൽകാനും നൂറ്റമ്പതോളം പുതിയ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിനും തീരുമാനിച്ചു. മഞ്ചേരി കോ–--ഓപറേറ്റീവ് കോളേജ്, കുറ്റിപ്പുറം എംഇഎസ് ആർട്സ് ആൻഡ്‌ സയൻസ് കോളേജ്,  ഉള്ളേരി ആനവാതിൽ ആർട്സ് ആൻഡ്‌  സയൻസ് കോളേജ് എന്നിവ അഫിലിയേഷൻ ലഭിച്ചവയിൽ ഉൾപ്പെടും.  
 പരീക്ഷാഭവനിലേക്ക് ഹൈ സെക്യൂരിറ്റി ഹോളോഗ്രാം ഇന്റഗ്രേറ്റഡ് ഡിഗ്രി സർട്ടിഫിക്കറ്റ് കാർഡുകൾ വാങ്ങാൻ 32.21 ലക്ഷം അനുവദിച്ചു. വിവിധ സെന്ററിലെ അധ്യാപകർ, കരാർ ജീവനക്കാർ, ഡ്രൈവർമാർ എന്നിവരുടെ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും പുനർനിർണയിക്കാൻ സമിതിയെ നിയോഗിച്ചു. കോളേജുകൾ ഡിസ്അഫിലിയേറ്റ് ചെയ്യാനുള്ള നിയമം കർശനമാക്കാനും  ഒറ്റത്തവണ റെഗുലർ - സപ്ലിമെന്ററി പരീക്ഷയെഴുതിയവർക്ക് റിവാല്യൂവേഷൻ അനുവദിക്കാനും തീരുമാനമായി.  യോഗത്തിൽ വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top