18 April Thursday

വാർപ്പ്‌ ഷീറ്റുകൾ മോഷ്‌ടിക്കുന്ന 
4 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

 പെരിന്തൽമണ്ണ

വീടുപണി നടക്കുന്ന സ്ഥലങ്ങളിൽനിന്ന്‌  വാർപ്പ്‌  ഷീറ്റുകൾ  മോഷ്‌ടിക്കുന്ന നാലുപേർ  പിടിയിൽ.  ഒലവക്കോട് പൂച്ചിറ പാടത്ത് അൽത്താഫ് (23), തമിഴ്നാട് നാമക്കൽ മാവട്ടം  മണികണ്ഠൻ (31), കണ്ണൂർ മയ്യിൽ ജൂബിലി ക്വാർട്ടേഴ്സിൽ ദീപക് (25), എറണാകുളം സ്വദേശി മങ്ങാട്  ധർമരാജ് (38) എന്നിവരെയാണ്‌ പെരിന്തൽമണ്ണ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. 
വെള്ളിയാഴ്‌ച  രാത്രി മനഴി സ്റ്റാൻഡ്‌ പരിസരത്തുനിന്നാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇവർ മോഷ്ടിച്ച്‌ വിൽപ്പന നടത്തിയ  ആക്രിസാധനങ്ങൾ  പെരിന്തൽമണ്ണയിലെ കടയിൽനിന്ന്‌ കണ്ടെടുത്തു.   
  പെരിന്തൽമണ്ണ  ഇൻസ്‌പെക്ടർ  പ്രേംജിത്തിന്റെ നിർദേശപ്രകാരം എസ്ഐ ഷിജോ സി തങ്കച്ചൻ, എസ്ഐ രാജശേഖരൻ, എസ്‌സിപിഒമാരായ  ജയാമണി, രാകേഷ്   എന്നിവരാണ് പ്രതികളെ പിടികൂടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top