20 April Saturday
സംസ്ഥാനത്ത്‌ പൂർണം

നിർമാണത്തൊഴിലാളികളുടെ 
ദ്വിദിന ദേശീയ പണിമുടക്ക്‌ തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Dec 3, 2021

അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി നിര്‍മാണ തൊഴിലാളി യൂണിയന്‍ (സിഐടിയു) മലപ്പുറം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് നടത്തിയ മാര്‍ച്ച്

 
 
തിരുവനന്തപുരം   
കേന്ദ്ര സർക്കാരിന്റെ ദ്രോഹനയങ്ങൾക്കെതിരെ രാജ്യമാകെ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ആഹ്വാനംചെയ്‌ത നിർമാണത്തൊഴിലാളികളുടെ ദ്വിദിന പണിമുടക്ക്‌ സംസ്ഥാനത്ത്‌ ആരംഭിച്ചു. 
നിർമാണമേഖലയാകെ സ്‌തംഭിപ്പിച്ച്‌ പണിമുടക്കിയ തൊഴിലാളികൾ വ്യാഴാഴ്‌ച 90 കേന്ദ്രത്തിൽ മാർച്ചും ധർണയുംനടത്തി. ഒരുലക്ഷത്തിലേറെ തൊഴിലാളികൾ അണിനിരന്നു. 
ക്ഷേമനിധി വഴി നൽകുന്ന പെൻഷന്റെ സാമ്പത്തികബാധ്യത കേന്ദ്രസർക്കാർ വഹിക്കുക, 1996-ലെ നിർമാണ തൊഴിലാളി സെസ്‌ നിയമം സംരക്ഷിക്കുക, മൈഗ്രൻഡ് വർക്കേഴ്സ് നിയമവും ബിൽഡിങ്‌ ആൻഡ്‌ അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് നിയമവും എല്ലാ തൊഴിലാളികൾക്കും ബാധകമാക്കുക, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, എല്ലാ തൊഴിലാളി കുടുംബത്തിനും മാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും നൽകുക തുടങ്ങിയവ ഉന്നയിച്ചാണ്‌ പണിമുടക്ക്‌. വെള്ളിയും തുടരും.  
തിരുവനന്തപുരം ജിപിഒയ്‌ക്ക്‌ മുന്നിൽ മാർച്ചും ധർണയും സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. 
മലപ്പുറം 
സിവിൽസ്റ്റേഷനുസമീപത്തെ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിനുമുമ്പിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ ജയരാജ് ഉദ്ഘാടനംചെയ്തു. ജില്ലാ ട്രഷറർ എ ആർ വേലു (പെരിന്തൽമണ്ണ), ജില്ലാ ജോയിന്റ് സെക്രട്ടറി ഇ എൻ ജിതേന്ദ്രൻ (മഞ്ചേരി), ജില്ലാ വൈസ് പ്രസിഡന്റ് ഇ വി മോഹനൻ (എടപ്പാൾ), ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് കാക്കനാത്ത് (പൊന്നാനി), സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം പി സലിം (അങ്ങാടിപ്പുറം), സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ ഫിറോസ് ബാബു (കൊണ്ടോട്ടി), സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം ബാപ്പുട്ടി (തിരൂർ), സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം അനിൽകുമാർ (താനൂർ), സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി കബീർ (കോട്ടക്കൽ) എന്നിവർ ഉദ്ഘാടനംചെയ്തു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top