29 March Friday

വന്യമൃഗശല്യത്തിൽനിന്നും 
കാർഷിക മേഖലയെ രക്ഷിക്കുക

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ബി മുഹമ്മദ് റസാഖ്‌

എടവണ്ണ
വന്യമൃഗശല്യത്തിൽനിന്നും കാർഷിക മേഖലയെ രക്ഷിക്കണമെന്ന്‌ സിപിഐ എം വണ്ടൂര്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ കർഷകവിരുദ്ധ നയങ്ങൾ കാരണവും കാലാവസ്ഥാവ്യതിയാനംമൂലവും കാർഷിക മേഖല വൻ പ്രതിസന്ധി നേരിടുകയാണ്. ഈ ഘട്ടത്തിൽ കർഷകർക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. ഇതിനിടെയാണ് മലയോര മേഖല, കൃഷിയിടങ്ങൾ, ജനവാസകേന്ദ്രങ്ങൾ എന്നീ വ്യത്യാസമില്ലാതെ പന്നിയും കുരങ്ങും ആനയും വിഹരിക്കുന്നത്‌. ഇതുകാരണം കൃഷിചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. വന്യമൃഗശല്യത്തിന്‌ അടിയന്തര പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
എടവണ്ണ മുണ്ടേങ്ങര എ പി അബ്ദുറഹിമാൻ നഗറിൽ (പിഎസ് ഓഡിറ്റോറിയം) നടന്ന സമ്മേളനത്തിൽ എം മോഹൻദാസ്, അഡ്വ. അനിൽ നിരവിൽ, ഇ ലിനീഷ് എന്നിവർ പ്രമേയവും പി ഷൈജു ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. 
ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖ് അവതരിപ്പിച്ച റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക്‌ ബി മുഹമ്മദ് റസാഖ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം സ്വരാജ്‌, പി പി വാസുദേവൻ, ജില്ലാ സെക്രട്ടറിയറ്റംഗം വി എം ഷൗക്കത്ത് എന്നിവർ മറുപടി പറഞ്ഞു. 
 

ബി മുഹമ്മദ് റസാഖ്‌ വണ്ടൂർ ഏരിയാ സെക്രട്ടറി

എടവണ്ണ
സിപിഐ എം വണ്ടൂർ ഏരിയാ സെക്രട്ടറിയായി ബി മുഹമ്മദ് റസാഖിനെ വീണ്ടും തെരഞ്ഞെടുത്തു.
ഏരിയാ കമ്മിറ്റി അംഗങ്ങൾ: ജെ ക്ലീറ്റസ്, അഡ്വ. ടോം കെ തോമസ്, എം ടി അഹമ്മദ്, വി അർജുനൻ, എ കെ സജാദ് ഹുസൈൻ, ഇ ലിനീഷ്, പി സുചിത്ര, എ പി ഫിറോസ് ബാബു, കെ ടി മുഹമ്മദാലി, അഡ്വ. അനിൽ നിരവിൽ, കാപ്പിൽ ജോയ്, എം മോഹൻദാസ്, ടി പി ഉമൈമത്ത്, എം ജാഫർ, കെ റഹീം, ഷബീർ ബാബു, പി അയ്യപ്പൻ. രണ്ടുദിവസമായി നടന്ന ചർച്ച വ്യാഴാഴ്‌ച വൈകിട്ട്‌ സമാപിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top