18 April Thursday

പള്ളികളെ സമരവേദിയാക്കരുത്: *മുസ്ലിം ജമാഅത്ത് കൗൺസിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

മലപ്പുറം
വഖഫ് പ്രശ്നത്തിൽ സർക്കാരിനെതിരെയുള്ള സമരത്തെ പള്ളികളിലേക്ക്‌ വലിച്ചിഴക്കാനുള്ള ശ്രമം ഹീനമാണെന്നും പള്ളികൾ തങ്ങളുടേതാണെന്ന ചില സംഘടനകളുടെ അവകാശവാദം വിലകുറഞ്ഞതാണെന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ അഭിപ്രായപ്പെട്ടു. സർക്കാർ  നിലപാടിനെ അനുകൂലിക്കാനും പ്രതികൂലിക്കാനും സംഘടനകൾക്കും പാർടികൾക്കും അവകാശമുണ്ട്. എന്നാൽ, പൊതുഇടമായ പള്ളികളെ ഇത്തരം സമരമാർ​ഗങ്ങളിൽനിന്ന് ഒഴിവാക്കാനുള്ള ഔചിത്യബോധം എല്ലാ സംഘടനാ നേതാക്കളും കാണിക്കണമെന്നും രാഷ്ട്രീയ പാർടികൾ ഇക്കാര്യത്തിൽ ഉണര്‍ന്നുപ്രവർത്തിക്കണമെന്നും ജനറൽ സെക്രട്ടറി മരുത അബ്ദുൽ ലത്തീഫ് മൗലവി ഉദ്ഘാടനംചെയ്ത് പറഞ്ഞു. പി ഖാലിദ് മൗലവി അധ്യക്ഷനായി.


സമസ്ത നേതാക്കളുടെ തീരുമാനം *മാതൃകാപരം: ഐഎൻഎൽ
മലപ്പുറം
പള്ളികൾ കേന്ദ്രീകരിച്ച് സമരം സംഘടിപ്പിക്കേണ്ടെന്ന സമസ്ത  തീരുമാനം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന്‌ ഐഎൻഎൽ ജില്ലാ കമ്മിറ്റി. വഖഫ് നിയമനവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തിൽ വിശ്വാസികൾക്കിടയിലെ പ്രശ്നങ്ങൾ ഒഴിവാക്കാനും ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കാനും തീരുമാനം സഹായകമാണ്. രാഷ്ട്രീയലക്ഷ്യത്തോടെ ലീഗ് പ്രഖ്യാപിക്കുന്ന സമരങ്ങൾ ആരാധനാലയങ്ങളിലേക്ക് വലിച്ചിഴക്കാനുള്ള നീക്കത്തെ മതസംഘടനകൾ ജാഗ്രതയോടെ സമീപിക്കണം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top