24 April Wednesday

കരിപ്പൂരിൽ 91 ലക്ഷത്തിന്റെ 
സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

 

കരിപ്പൂർ 
വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി 91 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 
ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ജഹ്ഫറുല്ലയിൽനിന്ന് 1465 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. മിശ്രിതരൂപത്തിലാക്കിയ സ്വർണം കാലിനുമുകളിൽ കെട്ടിവച്ചു കടത്താനായിരുന്നു ശ്രമം. ഇതിന് 57 ലക്ഷം രൂപ വില വരും.
ഷാർജയിൽനിന്നുളള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി സലീഖിൽനിന്ന്‌ 865 ഗ്രാം സ്വർണമാണ് പിടിച്ചത്. ഡിആർഐയിൽനിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ടി എ കിരൺ, സൂപ്രണ്ടുമാരായ സി പി സബീഷ്, സന്തോഷ് ജോൺ, എം ഉമാദേവി, ഇൻസ്‌പെക്ടർ വീരേന്ദ്ര പ്രതാപ് ചൗധരി എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top