24 April Wednesday

വിജയ വിസിൽ മുഴക്കാൻ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

ഫിറോസ് പന്തക്കലകത്ത്

അരീക്കോട് 

കളിക്കളത്തിൽ വിജയത്തിന്റെ വിസിൽ മുഴക്കം കാക്കുകയാണ്‌ ഫിറോസ്‌ പന്തക്കലകത്ത്‌.  സ്വദേശത്തും വിദേശത്തും ഫുട്‌ബോൾ മൈതാനത്ത്‌ തിളങ്ങിയ ഈ  റഫറി ഇത്തവണ തെരഞ്ഞെടുപ്പിലാണ്‌ കളംനിറയുന്നത്‌. അരീക്കോട് വെസ്റ്റിൽനിന്ന്‌ എൽഡിഎഫ്  സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരം.   മികച്ച സ്റ്റേഡിയംപോലും ഇല്ലാത്ത കാൽപ്പന്തിന്റെ നാടിന് ഫിറോസിന്റെ വിജയം മുതൽക്കൂട്ടാകുമെന്നാണ് ഫുട്ബോൾ പ്രേമികളുടെ  അഭിപ്രായം. ഇടതുപക്ഷ സർക്കാരിന്റെ കായികരംഗത്തെ വികസനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ഒക്കെ ഉൾപ്പെടുത്തി പ്രചാരണം തുടരുകയാണ് ഫിറോസ്. അരീക്കോട്ടെ ഫുട്ബോൾ ടൂർണമെന്റുകളുടെ മികച്ച സംഘാടകനാണ്‌ ഫിറോസ്‌. ജില്ല എ ഡിവിഷൻ ഫുട്ബോൾ മത്സരങ്ങളിലും സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിലും റഫറിയായി. കേരള സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. നിലവിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫുട്ബോൾ ടീംസ് ഖത്തറിന്റെ ജനറൽ സെക്രട്ടറി. അരീക്കോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറാണ്. ഭാര്യ: ഫാത്തിമ ജസീം. മക്കൾ: റീം ആലം, നൗറിൻ ആലം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top