25 April Thursday

കർഷകർക്ക്‌‌ കേരളത്തിന്റെ 
ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ മലപ്പുറം ചെറാട്ടുകുഴിയിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം

തിരുവനന്തപുരം

ഡൽഹിയിൽ നടക്കുന്ന കർഷക പോരാട്ടത്തിന്‌ കേരളത്തിന്റെ ഐക്യദാർഢ്യം. എൽഡിഎഫ്‌ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനത്തിൽ പതിനായിരങ്ങൾ അണിനിരന്നു. സംസ്ഥാനത്തെ മുഴുവൻ വാർഡിലും‌ പ്രകടനം നടത്തി. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ യോഗവും ചേർന്നു.  കർഷകവിരുദ്ധ നിയമങ്ങളും വൈദ്യുതി ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു കർഷക പ്രക്ഷോഭം. ജില്ലയിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ വാർഡ്‌ തലത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ എൽഡിഎഫ് ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top