28 March Thursday

മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണം: മന്ത്രി വി അബ്ദുറഹ്മാന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022
മലപ്പുറം 
കനത്ത മഴയെ തുടർന്ന് കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ്‌ മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുത്. ബോട്ടും മത്സ്യബന്ധനോപാധികളും സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അധികൃതരുടെ മുന്നറിയിപ്പുകൾ ഗൗരവമായി പരിഗണിക്കണം. അടുത്ത ദിവസങ്ങളിൽ കടൽ കൂടുതൽ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പുള്ളത്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം. ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ ജലാശയങ്ങളിൽ  കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും അടിയന്തരഘട്ടങ്ങളിൽ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണമെന്നും മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top