27 April Saturday

ഓണമായി... മേളകൾ തുടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

ഖാദി ഓണംമേള ഉദ്ഘാടനംചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡ​ന്റ് എം കെ റഫീഖ സാരി കാണുന്നു

 

ഖാദി മേള ജില്ലാ ഉദ്ഘാടനം മലപ്പുറം കോട്ടപ്പടി ഖാദി ഗ്രാമ സൗഭാഗ്യയിൽ നടന്നു

മലപ്പുറം 
കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ നിയന്ത്രണമുണ്ടെങ്കിലും ഓണം അടുത്തെത്തിയതോടെ മേളകൾ തുടങ്ങുന്നു.  ആകർഷകമായ വിലക്കിഴിവോടെ ഖാദി മേള മലപ്പുറം കോട്ടപ്പടി ഖാദി ഗ്രാമ സൗഭാഗ്യയിൽ ആരംഭിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ ജില്ലാ ഉദ്‌ഘാടനംനിര്‍വഹിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് ജൂനിയർ സൂപ്രണ്ട് കെ മഞ്ജുഷ അധ്യക്ഷയായി. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി നഗരസഭാ അം​ഗം വി ജയശ്രീക്ക് ഖാദി ഉൽപ്പന്നം നൽകി ആദ്യ വിൽപ്പന നടത്തി. 
20 വരെ നടക്കുന്ന മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനംവരെ റിബേറ്റുണ്ടാകും. ഖാദി സിൽക്ക് സാരികൾ, കോട്ടൻ സാരികൾ, കുപ്പടം മുണ്ടുകൾ, ഡബിൾ ദോത്തികൾ, ഉന്ന കിടക്കകൾ, തലയിണകൾ, ബെഡ്ഷീറ്റുകൾ, നറുതേൻ, സോപ്പുകൾ, മറ്റു ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവ ലഭ്യമാകും. 5001 രൂപയുടെ ഖാദി കിറ്റ് 40 ശതമാനം ഡിസ്‌കൗണ്ടിൽ ലഭിക്കുന്നതാണ് പ്രധാന ആകർഷണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top