02 July Wednesday

അഭിമന്യുവിന്‌ 
സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

അഭിമന്യു രക്തസാക്ഷി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 
വളാഞ്ചേരിയിൽ സുരേഷ് കൊളശേരി നിർവഹിക്കുന്നു

മലപ്പുറം
അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ നാലാം രക്തസാക്ഷി ദിനം എസ്‌എഫ്‌ഐ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. വർഗീയതക്കെതിരെയും വലതുപക്ഷ നുണപ്രചാരണങ്ങൾക്കുമെതിരെ അഭിമന്യു രക്തസാക്ഷി എന്ന മുദ്രാവാക്യത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ വിദ്യാർഥി പ്രതിരോധ സദസും റാലിയും സംഘടിപ്പിച്ചു. 
ജില്ലാതല ഉദ്ഘാടനം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കൊളശേരി നിർവഹിച്ചു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എം സജാദ് (പെരിന്തൽമണ്ണ), ജില്ലാ പ്രസിഡന്റ് എൻ ആദിൽ (മലപ്പുറം), സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ഹരിമോൻ (വണ്ടൂർ), പി അക്ഷര (മഞ്ചേരി), ടി സ്നേഹ (മങ്കട), ഗസൽ റിയാസ് (നിലമ്പൂർ), ജില്ലാ ജോ. സെക്രട്ടറി കെ ഷിഹാബ് (എടക്കര), ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി പി ആയിഷ ഷഹ്‌മ (അരീക്കോട്), എം പി ശ്യംജിത്ത് (തിരൂർ), എം പി മുഹമ്മദ്‌ ആഷിഖ് (തിരൂരങ്ങാടി), ജില്ലാ കമ്മിറ്റിയംഗം ജിത്തുലാൽ (കൊണ്ടോട്ടി), ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ് വിമൽ (എടപ്പാൾ), മുൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ സനോജ് (പൊന്നാനി), സിറാജ് (താനൂർ) എന്നിവടങ്ങളിൽ ഉദ്ഘാടനംചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top