26 April Friday
എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ

ആതവനാട് ഒരുങ്ങി, ജയിക്കാൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

ആതവനാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ പി അബ്ദുൾ കരീം, സിപിഐ എം ജില്ലാ സെക്രട്ടറി 
ഇ എൻ മോഹൻദാസ് എന്നിവർ കൺവൻഷനിൽ പ്രവർത്തകരെ അഭിവാദ്യംചെയ്യുന്നു

കുറ്റിപ്പുറം
ജില്ലാ പഞ്ചായത്ത്‌ ആതവനാട്‌ ഡിവിഷൻ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി കെ പി അബ്ദുൾ കരീമിന്റെ വിജയം ഉറപ്പിക്കാൻ ആഹ്വാനവുമായി തെരഞ്ഞെടുപ്പ്‌ കൺവൻഷൻ. കുറ്റിപ്പുറത്ത്‌ നടന്ന കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്‌തു. 1991ൽ ജില്ലാ കൗൺസിലിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ആളൂർ പ്രഭാകരനെ വിജയിപ്പിച്ച ചരിത്രം ആതവനാട്‌ ഡിവിഷനുണ്ട്‌. ഈ ഉപതെരഞ്ഞെടുപ്പിൽ ആതവനാട്‌ 1991 ആവർത്തിക്കും.
രാജ്യത്ത്‌ ന്യൂനപക്ഷ വിഭാഗങ്ങൾ ചരിത്രത്തിലെ എറ്റവും വലിയ വേട്ടയാടലാണ്‌ അനുഭവിക്കുന്നത്‌. ന്യൂനപക്ഷ വിമുക്തഭാരതം സ്വപ്‌നം കാണുന്നവരാണ്‌ രാജ്യം ഭരിക്കുന്നത്‌. ന്യൂനപക്ഷങ്ങളുടെ പൗരാവകാശം നിഷേധിക്കപ്പെടുകയാണ്‌. 
വികസന–- സേവന മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കിയ സർക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്‌ തുടർഭരണം കിട്ടിയതോടെ യുഡിഎഫ്‌ നേതാക്കൾ സ്ഥലകാല വിഭ്രാന്തിയിലാണ്‌. സംസ്ഥാനത്ത്‌ യുഡിഎഫും ബിജെപിയും വർഗീയശക്തികളും ഒരുവിഭാഗം മാധ്യമങ്ങളും ചേർന്ന്‌ ഇടതുപക്ഷവിരുദ്ധ മഹാസഖ്യം രൂപീകരിച്ചിരിക്കുകയാണ്‌. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച്‌  മാതൃകാ ഭരണമാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തുന്നത്‌. വാഗ്‌ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്ന്‌ തെളിയിച്ച സർക്കാരാണിത്‌. 
മലപ്പുറത്തിന്റെ വികസനത്തിന്‌ ഒരു സംഭാവനയും നൽകാൻ മുസ്ലിംലീഗ്‌ നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത്‌ ഭരണസമിതിക്ക്‌ കഴിയുന്നില്ല. കെടുകാര്യസ്ഥതയുടെയും ഭാവനാ ശൂന്യതയുടെയും എറ്റവും മികച്ച ഉദാഹരണമാണ്‌ ജില്ലാ പഞ്ചായത്ത്‌ ഭരണം. 
ഫണ്ട്‌ എറ്റവും കുറച്ച്‌ ചെലവഴിക്കുകയും കൂടുതൽ നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിന്‌ അവാർഡ്‌ നൽകിയാൽ അത്‌ ലഭിക്കാനുള്ള അർഹത മലപ്പുറം ജില്ലാ പഞ്ചായത്തിനാണ്‌. ആതവനാട്‌ ഡിവിഷനിൽ എൽഡിഎഫ്‌ സ്ഥാനാർഥി മികച്ച വിജയം നേടുമെന്നും ഇ എൻ മോഹൻദാസ്‌ പറഞ്ഞു.
 ഡോ. സി പി കെ ഗുരുക്കൾ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി പി സക്കറിയ, ഇ ജയൻ, എൽഡിഎഫ്‌ നേതാക്കളായ അഷറഫ്‌ കാളിയത്ത്‌, കെ പി രാമനാഥൻ, അബ്ദുൾ അസീസ്‌, ബീരാൻകുട്ടി, കെ രാമദാസ്‌, സ്ഥാനാർഥി കെ പി അബ്ദുൾ കരീം എന്നിവർ സംസാരിച്ചു. 
സിപിഐ എം വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ സ്വാഗതവും  പൊറ്റാരത്ത്‌  നാസർ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: വി പി സക്കറിയ (ചെയർമാൻ), പൊറ്റാരത്ത്‌ നാസർ (ജനറൽ കൺവീനർ), പൊറ്റാരത്ത്‌ അഷറഫ്‌ (ട്രഷറർ).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top