28 March Thursday

മലമ്പനിക്കെതിരെ ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
മലപ്പുറം
ജില്ലയിൽ  അഞ്ച് അതിഥി തൊഴിലാളികൾക്ക് മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങളും തൊഴിലുടമകളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  ആർ രേണുക അറിയിച്ചു.  
ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൃത്യമായ ചികിത്സ ലഭ്യമാണ്.  ചില സന്ദർഭങ്ങളിൽ രോഗികൾ ചികിത്സയെടുക്കാതെസ്ഥലം വിട്ടുപോകുന്ന വിവരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
ചികിത്സ കിട്ടാത്ത രോഗികൾ മറ്റുള്ളവരിലേക്ക് രോഗം പകർത്തുന്നതിനാൽ കൂടുതൽ ശ്രദ്ധ നൽകണം. അതിഥി തൊഴിലാളികളെ പാർപ്പിക്കുന്നവരും തൊഴിലുടമകളും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തുകയും തൊഴിലാളികളെ സംബന്ധിച്ചുള്ള തിരിച്ചറിയൽ രേഖയും ഫോൺ നമ്പറും കൃത്യമായി സൂക്ഷിക്കുകയും വേണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. തൊഴിലാളികൾക്ക് പകർച്ചവ്യാധികളുണ്ടായാൽ തൊഴിൽ ഉടമ പ്രദേശത്തെ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. 
തൊഴിലാളികളുടെ രക്തസാമ്പിളുകൾ ലബോറട്ടറി പരിശോധനക്ക് വിധേയമാക്കുന്നതിനും തൊഴിലിടങ്ങളിൽ സ്‌ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും ഡിഎംഒ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top