26 April Friday

വനവഴികളുടെ താളമറിഞ്ഞ്...

സ്വന്തം ലേഖകൻUpdated: Saturday Jun 3, 2023
 
പറമ്പിക്കുളം
പ്രകൃതിയുടെ താളവും വ്യത്യസ്തതകളും അറിഞ്ഞ് വനവഴികളിലൂടെ യാത്ര. അറിവിന്റെ പുതുലോകം തുറന്ന് വിവിധ സെഷനുകൾ. ദേശാഭിമാനി ‘കാടറിയാൻ' ക്യാമ്പിന്റെ രണ്ടാംദിനം അത്രമേൽ ഹൃദ്യം.
വെള്ളിയാഴ്ച പക്ഷിനിരീക്ഷണവും ട്രക്കിങ്ങുമായാണ് ക്യാമ്പ് തുടങ്ങിയത്. പറമ്പിക്കുളം വനത്തിന്റെ സവിശേഷതകൾ മനസ്സിലാക്കാൻ ഉതകുന്നതായി സഞ്ചാരം.
സന്ദീപ് ദാസ് (ജൈവ വൈവിധ്യവും സംരക്ഷണവും), നിധിൻ ദിവാകർ (ചുറ്റുവട്ടത്തെ വവ്വാലുകൾ), ജിഷ്ണു നാരായണൻ (പക്ഷിനിരീക്ഷണം), പി വി ജീജോ (ദേശാഭിമാനിയും കാടറിയാനും) എന്നിവർ ക്ലാസെടുത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആർട്ട് ബൈ ചിൽഡ്രൻ പ്രോഗ്രാം മാനേജർ ബ്ലെയ്സ് ജോസഫ് സർഗാത്മക സംവാദം നയിച്ചു. വിവിധ സെഷനുകളിൽ പി ജിജു, ഐശ്വര്യ, ജോർജി, കെ ആർ സൗമ്യ എന്നിവർ സംസാരിച്ചു.
ശനിയാഴ്ച വി എം അമൃത (വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി), പി എം പ്രഭു (ജൈവവൈവിധ്യവും ഫോട്ടോഗ്രാഫിയും) എന്നിവർ ക്ലാസെടുക്കും. പത്രനിർമാണ പരിശീലനം, അഭിനയക്കളരി എന്നിവയുമുണ്ടാകും.
സംസ്ഥാനത്തെ വിവിധ കോളേജുകളിലെ 42 വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാമ്പ് നാലുവരെയാണ്. പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, കേരള വനംവകുപ്പ് എന്നിവയുമായി സഹകരിച്ചാണ് നടത്തിപ്പ്. വള്ളുവനാട് ഈസിമണിയാണ് പ്രായോജകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top