മലപ്പുറം
ദീർഘകാലം പ്രവാസജീവിതം നയിച്ചിട്ടും വീടെന്ന സ്വപ്നംപോലും സഫലീകരിക്കാൻ കഴിയാത്തവർക്ക് സാന്ത്വനമേകാൻ ‘ഗർഷോം’. നാട്ടിൽ തിരിച്ചെത്തി പ്രയാസം അനുഭവിക്കുന്നവർക്ക് കേരള പ്രവാസിസംഘം സൗജന്യമായി വീട് നിർമിച്ചുനൽകുന്നതാണ് പദ്ധതി. പെരിന്തൽമണ്ണ ഏരിയയിൽ ഏഴ് ‘ഗർഷോം’ ഭവനങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
പുലാമന്തോൾ കട്ടുപ്പാറയിൽ നിർമാണം പൂർത്തിയാക്കിയ ഗർഷോം ഭവന സമർപ്പണം ശനി പകൽ 11ന് മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിക്കും. പദ്ധതിയുടെ ജില്ലാതല പ്രവർത്തനം പ്രവാസിസംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് ഉദ്‌ഘാടനംചെയ്യും.
ജില്ലയിൽ എല്ലാ പഞ്ചായത്തിലും കുറഞ്ഞത് ഒരു വീടെങ്കിലും നിർമിച്ചു നൽകുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി പി റസാഖ്, ജില്ലാ സെക്രട്ടറി വി കെ റൗഫ്, കെ എസ് സേതുനാഥ്, കെ ടി ഹമീദ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..