തിരൂർ
ചങ്ങാടം തകർന്ന് തിരൂർ –-പൊന്നാനി പുഴയിൽ ഒഴുക്കിൽപ്പെട്ടവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. പടിഞ്ഞാറെക്കര നായർതോട് പാലംപണിക്ക് എത്തിയ തൊഴിലാളികൾ സഞ്ചരിച്ച ചങ്ങാടമാണ് ഞായർ രാത്രി എട്ടോടെ നായർതോട് പാലത്തിനുസമീപം തകർന്നത്.
തൊഴിലാളികളായ നാലുപേരും ജോലികഴിഞ്ഞ് ഇക്കരക്ക് വരികയായിരുന്നു. പ്രഭുൽ, രജുദീൻ എന്നിവർ പാലത്തിന്റെ തൂണിൽപ്പിടിച്ച് രക്ഷപ്പെട്ടു.
അരുണും അഷ്‌റഫും ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷപ്പെട്ട് കരക്ക് കയറിയവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളായ പടിഞ്ഞാറെക്കര സ്വദേശികളായ എ പി ഇസ്ഹാഖ്, സി പി അഷറഫ്, പി ജി പ്രശാന്ത് എന്നിവർ ഫൈബർ വള്ളത്തിലെത്തിയാണ് ഇരുവരെയും രക്ഷിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..