18 December Thursday

വയോജനസൗഹൃദ പുരസ്‌കാരം നിലമ്പൂർ നഗരസഭ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

സംസ്ഥാനത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ നഗരസഭക്കുള്ള പുരസ്‌കാരം മന്ത്രി ആർ ബിന്ദുവിൽനിന്ന് ചെയർമാൻ മാട്ടുമ്മൽ സലീം ഏറ്റുവാങ്ങുന്നു

നിലമ്പൂർ 
സംസ്ഥാനത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ നഗരസഭക്കുള്ള പുരസ്‌കാരം നിലമ്പൂർ നഗരസഭക്ക്‌. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചെയർമാൻ  മാട്ടുമ്മൽ സലീം സാമൂഹ്യനീതി മന്ത്രി ആർ ബിന്ദുവിൽനിന്ന്‌ പുരസ്കാരം ഏറ്റുവാങ്ങി. 
വയോജനങ്ങളുടെ സമഗ്ര ക്ഷേമത്തിനായി വിവിധ പദ്ധതികൾ കാര്യക്ഷമതയോടെ നടപ്പാക്കിയതിനാണ്‌ പുരസ്‌കാരം. ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ട്‌ പോയേക്കാവുന്ന സാഹചര്യത്തിൽനിന്ന് മികച്ച കൂട്ടായ്മയും പരിചരണവും ലഭ്യമാകുന്ന രീതിയിലുള്ള പകൽവീട് പോലുള്ള പദ്ധതികളാണ് നഗരസഭ നടപ്പാക്കുന്നത്‌.ചടങ്ങിൽ സ്ഥിരം സമിതി ചെയർമാൻമാരായ യു കെ ബിന്ദു, പി എം ബഷീർ, റഹീം കക്കാടൻ, വി സൈജി, നഗരസഭാ സെക്രട്ടറി ജി ബിനു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top