28 March Thursday

ചികിത്സയിലായിരുന്ന പെരുവള്ളൂർ സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
പെരുവള്ളൂർ 
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന  പെരുവള്ളൂർ സ്വദേശി മരിച്ചു. കരുവാൻകല്ലിൽ  കമ്പക്കോടൻ വടക്കംപറമ്പിൽ കോയാമു (82) ആണ് മരിച്ചത്. പ്രമേഹത്തിനും രക്തസമ്മർദത്തിനും ശ്വാസകോശ അസുഖങ്ങൾക്കും, അൽഷിമേഴ്‌സ് രോഗത്തിനും തുടർച്ചയായി മരുന്ന് കഴിക്കുന്ന കോയാമുവിനെ‌ ശ്വാസംമുട്ടൽ ബാധിച്ച്‌  29നാണ് മഞ്ചേരി മെഡിക്കൽ കോളേജ്‌ ഐസിയുവിൽ പ്രവേശിപ്പിച്ചത്‌. അന്നുതന്നെ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് കോവിഡ് 19 ഐസിയുവിലേക്ക് മാറ്റി. 
ക്രിട്ടിക്കൽ കെയർ ടീം നടത്തിയ പരിശോധനയിൽ രോഗിക്ക് കോവിഡ് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, സെപ്റ്റിസീമിയ, അക്യൂട്ട് റീനൽ ഫെയ്ലിയർ എന്നിവ കണ്ടെത്തി. പ്രോട്ടോകോൾ പ്രകാരം ചികിത്സ നൽകി. രോഗിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം പ്ലാസ്മ തെറാപ്പിയും നൽകി. ആരോഗ്യനില വീണ്ടും വഷളായതിനാൽ ഇൻടുബേറ്റ് ചെയ്യുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. മരുന്നുകളോട് പ്രതികരിക്കാതെ ശനിയാഴ്ച രാവിലെ മരിച്ചു.
കോയാമുവിന്റെ  ഭാര്യയും മക്കളും പേരമക്കളുമടക്കം പത്തുപേർ കോവിഡ് പോസിറ്റീവായി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, കുഞ്ഞിമുഹമ്മദ്, അബ്ദുസലാം, റഫീഖലി, മുഹമ്മദ് ഉനൈസ്, സൈനബ, സുലൈഖ, അസ്മാബി, വാഹിദ. മരുമക്കൾ: ജമീല, റുബീന, ഫാത്തിമ സുഹറ, ഷഹീന, സഫീന, ബീരാൻ കുട്ടി, സൈതലവി, സിദ്ധീഖ്, അബ്ബാസ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top