25 April Thursday
പി വി അൻവർ എംഎൽഎക്കെതിരെ ഗൂഢാലോചന

400 കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
 
എടക്കര
പി വി അൻവർ എംഎൽഎയെ ആർഎസ്എസ് ക്രിമിനലുകളെ ഉപയോഗിച്ച് അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് 400‌ കേന്ദ്രങ്ങളിൽ സിപിഐ എം  പ്രതിഷേധം. 
എടക്കര ഏരിയാ കമ്മിറ്റി  നേതൃത്വത്തിൽ എടക്കര, ചുങ്കത്തറ, വഴിക്കടവ്, പോത്ത്കല്ല്, മൂത്തേടം പഞ്ചായത്തുകളിലാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. എടക്കര ടൗണിൽ സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബയും വഴിക്കടവ് മണിമൂളിയിൽ ഏരിയാ സെക്രട്ടറി ടി രവീന്ദ്രനും ഉദ്ഘാടനംചെയ്തു. 
പോത്ത്കല്ല് ഞെട്ടിക്കുളത്ത് പി ഷെഹീർ, കരുനെച്ചിയിൽ പി മോഹനൻ, പൂക്കോട്ടുമണ്ണയിൽ എം ആർ ജയചന്ദ്രൻ എന്നിവർ ഉദ്ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top