23 April Tuesday

അലയടിച്ച്‌ പ്രതിഷേധം

സ്വന്തം ലേഖകർUpdated: Saturday Jul 2, 2022

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനുനേരെ ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് സിപിഐ എം മലപ്പുറത്ത് നടത്തിയ പ്രകടനം

 
മലപ്പുറം
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന്‌ നേരെയുണ്ടായ ബോംബേറിൽ വ്യാപക പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ ജില്ലയിലുടനീളം ശക്തമായ പ്രതിഷേധമുയർന്നു‌. ബ്രാഞ്ച്‌, ലോക്കൽ, ഏരിയാ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. നൂറുകണക്കിന്‌ പ്രവർത്തകരാണ്‌ ഓരോ കേന്ദ്രത്തിലും പ്രകടനത്തിൽ അണിനിരന്നത്‌. ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ ഉൾപ്പെടെയുള്ള വർഗ ബഹുജന സംഘടനകളുടെയും വിവിധ ട്രേഡ്‌ യൂണിയനുകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. 
മലപ്പുറം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന്‌ പ്രവർത്തകർ അണിചേർന്നു. ജില്ലാ കമ്മിറ്റി ഓഫീസ്‌ പരിസരത്തുനിന്നാരംഭിച്ച പ്രകടനം കുന്നുമ്മലിൽ സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വി പി അനിൽ, അഡ്വ. കെ പി സുമതി എന്നിവർ സംസാരിച്ചു. മലപ്പുറം ഏരിയാ സെക്രട്ടറി കെ മജ്‌നു സ്വാഗതം പറഞ്ഞു. 
എടക്കരയിൽ നടന്ന പ്രതിഷേധ പ്രകടനം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ഇ ജയൻ താനൂരിലും പി കെ അബ്ദുള്ള നവാസ്‌ വെള്ളിലയിലും പി കെ ഖലിമുദ്ധീൻ പൊന്നാനിയിലും പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top