26 April Friday
കരടു പട്ടിക പ്രസിദ്ധീകരിച്ചു

കരുതലോടെ ലൈഫ്‌;
വീടൊരുങ്ങും കൂടുതൽ പേർക്ക്‌

സ്വന്തം ലേഖികUpdated: Saturday Jul 2, 2022
 
മലപ്പുറം 
തലചായ്‌ക്കാൻ ഇടമില്ലാത്തവർക്ക്‌ കരുതലേകി സർക്കാരിന്റെ ലൈഫ്‌ ഭവന പദ്ധതിയിൽ ജില്ലയിൽ കൂടുതൽ വീടൊരുങ്ങും. ഭൂ–-ഭവന രഹിതർ, ഭൂമിയുള്ള ഭവനരഹിതർ വിഭാഗങ്ങളിലായി ജില്ലയിൽ 47,968 പേർക്കുകൂടിയാണ്‌ ഭവനമൊരുങ്ങുക. 
വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച കരട്‌ പട്ടികയുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്‌. ആദ്യഘട്ടത്തിലെ ആക്ഷേപങ്ങളും പരാതികളും പരിഗണിച്ചതിനുശേഷമാണ്‌  കരട്‌ പട്ടിക പ്രസിദ്ധീകരിച്ചത്‌. പട്ടിക അതത്‌ തദ്ദേശസ്ഥാപനങ്ങളിൽ പ്രസിദ്ധീകരിക്കും. 
ഭൂമിയുള്ള ഭവനരഹിതർ വിഭാഗത്തിൽ നഗരസഭകളിൽനിന്ന്‌ 5943 അപേക്ഷകളാണ്‌ ലഭിച്ചത്‌. ഇതിൽ 2576 ഗുണഭോക്താക്കൾ കരട്‌ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്‌. 3367പേർ അനർഹരായി. പഞ്ചായത്തുകളിൽനിന്ന്‌ 54,133 അപേക്ഷകളാണ്‌ ലഭിച്ചത്‌. 
ഇതിൽ 30,657 പേർ പട്ടികയിൽ ഉൾപ്പെട്ടു. 23,476 പേർ അനർഹരായി. ഭൂ–-ഭവന രഹിത വിഭാഗത്തിൽ നഗരസഭകളിൽനിന്ന്‌ 4413 അപേക്ഷകളാണ്‌  ലഭിച്ചത്‌. ഇതിൽ 3076 പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്‌. 1137 പേർ അനർഹരായി. പഞ്ചായത്തുകളിൽനിന്ന്‌ 15,953 അപേക്ഷകളാണ്‌ ലഭിച്ചത്‌. 
ഇതിൽ 11,659 പേർ പട്ടികയിൽ ഉൾപ്പെട്ടു. 4294 പേർ പുറത്തായി. കരടു പട്ടിക പ്രകാരം കൂടുതൽ അർഹർ നഗരസഭകളിൽ പൊന്നാനിയും പഞ്ചായത്തുകളിൽ വഴിക്കടവും ആണ്‌. 
അന്തിമ പട്ടിക 22ന്‌
ജൂലൈ ഒന്നിന്‌ പ്രസിദ്ധീകരിച്ച കരടു പട്ടികയുമായി ബന്ധപ്പെട്ട്‌ അപ്പീലുകൾ നൽകാൻ അവസരമുണ്ട്‌. എട്ടുവരെ കലക്ടർക്ക്‌ അപ്പീൽ നൽകാം. ഇതിൽ 20നകം തീർപ്പാക്കി 22ന്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ആഗസ്‌ത്‌ അഞ്ചിനകം ഗ്രാമ/വാർഡ്‌ സഭകളും പത്തിനകം പഞ്ചായത്ത്‌ ഭരണസമിതികളും ചേർന്ന്‌ അംഗീകാരം നൽകി 16ന്‌ അന്തിമ ഗുണഭോക്‌തൃ പട്ടിക പ്രസിദ്ധീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top