27 April Saturday

ഗ്രീൻഫീൽഡ്‌ പാത: ഹിയറിങ്‌ 4 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
മലപ്പുറം
പാലക്കാട്–-കോഴിക്കോട്‌‌ ഗ്രീൻഫീൽഡ്‌ പാതയുമായി ബന്ധപ്പെട്ട പരാതികളിലുള്ള ഹിയറിങ്‌ നാലുമുതൽ 15 വരെ മഞ്ചേരി ടൗൺ ഹാളിൽ നടക്കും. 2500 പരാതികളാണ്‌ ലഭിച്ചിട്ടുള്ളത്‌. പരാതിക്കാർ ഹിയറിങ്ങിന്‌ ഹാജരാകേണ്ട ദിവസം നേരത്തെ  അറിയിച്ചിട്ടുണ്ട്‌‌. ടൗണിൽ മൂന്ന്‌ സ്‌പെഷ്യൽ തഹസിൽദാർമാർ പരാതി കേൾക്കും. 
ഹിയറിങ്‌ പൂർത്തിയാക്കുന്നതോടെ ഭൂമിയേറ്റെടുക്കൽ അടക്കമുള്ള നടപടികളിലേക്ക്‌ കടക്കും. വില നിർണയം നടത്തിയാണ്‌ ഭൂമി ഏറ്റെടുക്കുക. ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിച്ച മാതൃകയിൽ തന്നെയാകും നഷ്ടപരിഹാരം നൽകുക. 
ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഗ്രീൻഫീൽഡ് പാതയ്ക്ക് 121 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 52.96 കിലോമീറ്റർ മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ എടത്തനാട്ടുകരമുതൽ വാഴയൂർവരെയുള്ള 304.59 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുക. 
പദ്ധതി നടത്തിപ്പ്‌ സുഗമമാക്കുന്നതിന്റെ ഭാഗമായി ദേശീയപാത ഭൂമിയേറ്റെടുക്കൽ പ്രൊജക്ട് ഓഫീസ് കോഴിച്ചെനയിൽനിന്ന്‌ മഞ്ചേരിയിലേക്ക്‌ മാറ്റും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top