19 April Friday

ദേശാഭിമാനി "കാടറിയാൻ' 
ക്യാമ്പിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
പറമ്പിക്കുളം
ദേശാഭിമാനി "കാടറിയാൻ’ പ്രകൃതിപഠന ക്യാമ്പിന്റെ അഞ്ചാംപതിപ്പിന് പറമ്പിക്കുളത്ത് തുടക്കം. ആദ്യദിനമായ വ്യാഴാഴ്ച കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആർട്ട് ബൈ ചിൽഡ്രൻ പ്രോഗ്രാം മാനേജർ ബ്ലെയ്സ് ജോസഫിന്റെ സെഷനോടെ ആരംഭിച്ചു. പറമ്പിക്കുളത്തിന്റെ വനസമ്പത്തിനെക്കുറിച്ചും ആവാസവ്യവസ്ഥയെക്കുറിച്ചും സീനിയർ വൈൽഡ് ലൈഫ് അസിസ്റ്റന്റ്‌ എസ് സവ്യ സംസാരിച്ചു. ദേശാഭിമാനി പരസ്യവിഭാഗം അസിസ്റ്റന്റ്‌ മാനേജർ കെ ടി നാഷ്‌ കുമാർ സ്വാഗതം പറഞ്ഞു. സുരേഷ് ഇളമണിന്റെ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
സംസ്ഥാനത്തെ വിവിധ കോളേജുകളിലെ 42 വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാമ്പ് നാലുവരെയാണ്. വെള്ളിയാഴ്ച സന്ദീപ് ദാസ്, നിധിൻ ദിവാകർ, ജിഷ്ണു നാരായണൻ എന്നിവർ ക്ലാസെടുക്കും. പക്ഷിനിരീക്ഷണം, വനയാത്ര എന്നിവയുമുണ്ടാകും.
പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, കേരള വനംവകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ്. വള്ളുവനാട് ഈസിമണിയാണ് പ്രായോജകർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top