25 April Thursday

ദോസ്‌തോം... ഹാർദിക്‌ 
സ്വാഗത് ഹേ

സുധ സുന്ദരൻUpdated: Friday Jun 2, 2023
 
മലപ്പുറം 
‘ദോസ്‌തോം, ഹമാരി സ്‌കൂൾ മേ ആപ്‌ ലോഗോം കോ ഹാർദിക്‌ സ്വാഗത് ഹേ’ മേൽമുറി ജിഎം യുപി സ്‌കൂളിൽ എത്തിയ ശിവം രാകേഷ്‌ ചൗഹാൻ, നൈതിക്‌ രാകേഷ്‌ ചൗഹാൻ, മോക്കിബുൽ ഇസ്ലാം എന്നിവരെ ഹിന്ദിയിൽ അധ്യാപകർ സ്വാഗതംചെയ്‌തു. ബലൂണുകളും പൂക്കളും കളിപ്പാട്ടങ്ങളും നിറഞ്ഞ സ്‌കൂൾ അന്തരീക്ഷം കുട്ടികൾക്ക്‌ കൗതുകമെങ്കിൽ അവരുടെ രക്ഷിതാക്കൾക്ക്‌ അത്ഭുതമായിരുന്നു. 
ചുങ്കം, അധികാരത്തൊടി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ എട്ടു മക്കളാണ്‌ ഒന്നാംദിനം മേൽമുറി ജിഎം യുപിയിൽ ചേർന്നത്‌. 
ബിഹാർ, അസം എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്‌ അവർ. ശിവം രാകേഷ്‌ ചൗഹാൻ, നൈതിക്‌ രാകേഷ്‌ ചൗഹാൻ, മോക്കിബുൽ ഇസ്ലാം എന്നിവർ ഒന്നാംക്ലാസിലാണ്‌ ചേർന്നത്‌. 
സയാൻ മൻഡൽ മൂന്നാം ക്ലാസിലേക്കും ഹനാനുറഹ്‌മാൻ, അമേന ഖതൂൻ എന്നിവർ നാലിലേക്കും റാകിബുൽ ഇസ്ലാമും ഗുൽജർ ഹുസൈനും ആറിലേക്കുമാണ്‌ പ്രവേശനം നേടിയത്‌. കഴിഞ്ഞവർഷം പ്രവേശനം നേടിയ എ അനുഷ്‌ക, റാണി ചൗഹാൻ എന്നിവർ ഈ സ്‌കൂളിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top