19 April Friday

മൈലാടിക്കുന്നിറങ്ങി 
നന്ദിനിക്കുട്ടി സ്കൂളിലെത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

സ്കൂൾ ബാഗും സ്ലേറ്റും കിട്ടിയ സന്തോഷത്തിൽ 
നന്ദിനിക്കുട്ടി

 
അരീക്കോട് 
ചെക്കുന്നിന് മുകളിലെ കോളനിയിൽനിന്ന് മൈലാടിക്കുന്നിറങ്ങി നന്ദിനിക്കുട്ടി സ്കൂളിലെത്തി. ടീച്ചറെ കണ്ടു, പുതിയ കൂട്ടുകാരേയും. ഊർങ്ങാട്ടിരി ചെക്കുന്ന് മലയിൽ മൈലാടി ആദിവാസി കോളനിയിലെ സുബ്രമണ്യന്റെയും സീതയുടെയും മകൾ നന്ദിനിയാണ് കിലോമീറ്ററുകൾ താണ്ടി സ്കൂളിലെത്തിയത്. പൂവ്വത്തിക്കല്ലിലെ ഊർങ്ങാട്ടിരി എഎൽപി സ്കൂളിൽ ഒന്നാംതരം വിദ്യാർഥിയാണ്‌ ഇനി.  
15 ആദിവാസി കുടുംബങ്ങൾ മാത്രം താമസിക്കുന്ന ചെക്കുന്നിന് മുകളിലെ കോളനിയിൽനിന്ന് ഇത്തവണ സ്കൂളിൽ പോകുന്നത് നന്ദിനി മാത്രമാണ്. അങ്കണവാടിയിലും സ്കൂളിലും പോകാത്ത കുട്ടികൾ മൈലാടി കോളനിയിലുണ്ട്. 
സ്കൂൾ വാഹനം വേഴക്കോട്ടെ റോഡിൽ എത്തുമെങ്കിലും നന്ദിനിക്ക് ഇവിടെയെത്താൻ രണ്ടര കിലോമീറ്ററോളം കാടിറങ്ങണം. ബുധനാഴ്‌ചയാണ്‌ പ്രവേശനം നേടിയത്‌. നന്ദിനിയുടെ യാത്രാസൗകര്യം പിടിഎ പരിഗണനയിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top