26 April Friday

എല്ലാവർക്കും തുടർപഠനം 
ഉറപ്പാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

ജില്ലാതല പ്രവേശനോത്സവം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യുന്നു

കൽപ്പകഞ്ചേരി 
ഐടിഐ, പോളിടെക്നിക്‌ ഉൾപ്പെടെയുള്ള മറ്റ്‌ കോഴ്‌സുകൾകൂടി പരിഗണിക്കുമ്പോൾ ജില്ലയിൽ പത്താംതരം കഴിഞ്ഞ എല്ലാവർക്കും ഉന്നത പഠനത്തിന് അവസരം ലഭിക്കുന്ന സാഹചര്യമാണുള്ളതെന്ന്‌ മന്ത്രി വി അബ്ദുറഹ്‌മാൻ. പ്ലസ് വൺ പ്രവേശനത്തിന് അധികമായി അനുവദിച്ച 20 ശതമാനം സീറ്റിനുപുറമെ മറ്റ് ജില്ലകളിൽ ഒഴിവുവരുന്ന ബാച്ചുകൾകൂടി ജില്ലയിലേക്ക് കൊണ്ടുവരും. എസ്‌എസ്‌എൽസി കഴിഞ്ഞ എല്ലാവർക്കും തുടർപഠനം ഉറപ്പുവരുത്തും. കൽപ്പകഞ്ചേരി ഗവ. വിഎച്ച്എസ്എസിൽ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  
ലോകരാജ്യങ്ങളോട് കിടപിടിക്കുന്നവിധം സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മാറി. ഏത്‌ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളോടും മത്സരിക്കാൻ കേരളത്തിലെ വിദ്യാർഥികൾ പ്രാപ്തരായിട്ടുണ്ട്‌. പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള മുന്നേറ്റങ്ങൾ ഏതൊരാൾക്കും അനുഭവത്തിലൂടെ മനസ്സിലാക്കാനാകും. 
ലോകോത്തര നിലവാരമുള്ള ഹൈടെക് ക്ലാസ് മുറികളും പഠനസൗകര്യങ്ങളും പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികളെത്താൻ കാരണമായി.  
ലാഭകരമല്ലെന്ന കാരണത്താൽ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്ന നയമല്ല സർക്കാർ സ്വീകരിച്ചത്.  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സംസ്ഥാനം രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top