24 April Wednesday
എസ്എഫ്ഐ വിദ്യാർഥി ശൃംഖല തീർത്തു

ക്യാമ്പസുകളുടെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

ഗുസ്തി താരങ്ങൾക്ക്‌ ഐക്യദാർഢ്യമർപ്പിച്ച് എസ്എഫ്ഐ പൊന്നാനി എംഇഎസ് കോളേജിൽ 
സംഘടിപ്പിച്ച വിദ്യാർഥി ശൃംഖല

മലപ്പുറം
ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് "ഞങ്ങളുടെ പെൺകുട്ടികൾ ഞങ്ങളുടെ അഭിമാനം, ഇന്ത്യ തെരുവിലാണ്' എന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ ക്യാമ്പസുകളിൽ വിദ്യാർഥി ശൃംഖല സംഘടിപ്പിച്ചു. 
പ്രതിഷേധത്തിൽ ആയിരങ്ങൾ അണിനിരന്നു. മലപ്പുറം ഗവ. വനിതാ കോളേജിൽ ജില്ലാ സെക്രട്ടറി മുഹമ്മദലി ശിഹാബ് ഉദ്ഘാടനംചെയ്തു. പെരിന്തൽമണ്ണ ഗവ. പോളി ടെക്നിക് കോളേജിൽ ജില്ലാ പ്രസിഡന്റ്‌ കെ ഹരിമോൻ, വാഴക്കാട് ഐടിഐയിൽ സംസ്ഥാന കമ്മിറ്റി അംഗം ടി സ്നേഹ, പെരിന്തൽമണ്ണ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ ജോ. സെക്രട്ടറി എം സുജിൻ, മഞ്ചേരി എൻഎസ്എസ് കോളേജിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പി ശരത്, താനൂർ ഗവ. കോളേജിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സനദ്. ചുങ്കത്തറ മാർത്തോമ കോളേജിൽ സെക്രട്ടറിയറ്റ് അംഗം അജ്മൽ അൻസാർ, അരീക്കോട് ഐടിഐയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സിമി മറിയം എന്നിവർ ഉദ്ഘാടനംചെയ്തു. 
കലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സാദിഖ്, ഐഇടി എൻജിനിയറിങ് കോളേജിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ആദിയ സിലിയ, നിലമ്പൂർ ഗവ. കോളേജിൽ ഏരിയ സെക്രട്ടറി യദു കൃഷ്ണ, തിരൂർ ടിഎംജി കോളേജിൽ ഏരിയ പ്രസിഡന്റ്‌ ശ്രീകാന്ത്, പൊന്നാനി എംഇഎസ് കോളേജിൽ ഏരിയ പ്രസിഡന്റ്‌ നാജിദ്, വളാഞ്ചേരി കെഎംസിടി ലോ കോളേജിൽ ഏരിയ പ്രസിഡന്റ്‌ യു കെ ഹനീൻ എന്നിവരും ഉദ്ഘാടനംചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top