വള്ളിക്കുന്ന്
പാലത്തിനുമുകളിൽനിന്ന് പുഴയിലേക്ക് വീണ യുവതിക്ക് രക്ഷകനായി മത്സ്യത്തൊഴിലാളി. പള്ളിപ്പടി വെള്ളോട്ടത്തിൽ തട്ടാംകണ്ടി രഞ്ജിത്താണ് കഴിഞ്ഞദിവസം കോട്ടക്കടവ് പാലത്തിനുമുകളിൽനിന്ന് കടലുണ്ടിപ്പുഴയിലേക്ക് വീണ ആനയാറങ്ങാടി സ്വദേശിയായ യുവതിയെ രക്ഷിച്ചത്. നിർമാണ തൊഴിലാളികൂടിയായ രഞ്ജിത്ത് മീൻപിടിക്കുമ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കരയിലെത്തിച്ച യുവതിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്കുമുമ്പ് ഇതേ പുഴയിൽ വീണുമരിച്ച സ്ത്രീയുടെ മൃതദേഹം കരക്കെത്തിക്കാൻ പൊലീസിനെ സഹായിച്ചതും രഞ്ജിത്താണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..