20 April Saturday
മതനിരപേക്ഷ -ജനാധിപത്യ ലഹരിവിമുക്ത വിദ്യാലയം

അധ്യാപകർ കുട്ടികളുടെ വീട്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023
മലപ്പുറം
‘മതനിരപേക്ഷ -ജനാധിപത്യ ലഹരിവിമുക്ത വിദ്യാലയവും സമൂഹവും’ ആശയവുമായി  അധ്യാപകർ കുട്ടികളുടെ വീട്ടിലെത്തും. ക്യാമ്പയിന് കെഎസ്ടിഎ നേതൃത്വം നൽകും. മുഴുവൻ വിദ്യാർഥികളെയും വിദ്യാലയങ്ങളിൽ എത്തിക്കുക, വിദ്യാലയങ്ങളുടെ മികവ്‌ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക, പൊതു വിദ്യാലയങ്ങളിലെ ജനകീയ ഇടപെടൽ ശക്തിപ്പെടുത്തുക, മതനിരപേക്ഷ- ജനാധിപത്യ- ലഹരിവിമുക്ത ക്യാമ്പസ് സൃഷ്ടിക്കുക, പാർശ്വവൽക്കരിക്കപ്പെട്ടവരെയും അതി ദരിദ്രരെയും ചേർത്തുനിർത്തുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളി അജന്‍ഡകൾ തുറന്നുകാട്ടുക എന്നിവയാണ്‌ ലക്ഷ്യം. അഞ്ചുമുതൽ 23 വരെയാണ് ക്യാമ്പയിൻ. 
ജനപ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, റിട്ട. അധ്യാപകർ, ബഹുജന സർവീസ് സംഘടനകൾ, ലൈബ്രറി കൗൺസിൽ, ശാസ്ത്ര സംഘടനകൾ എന്നിവയുടെ സഹായത്തോടെയാണ് നടപ്പാക്കുക. ജില്ലാ ഉദ്ഘാടനം 10ന്‌ രാവിലെ 10ന്‌ തിരൂരിൽ നടക്കും. മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനംചെയ്യും.  സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ പ്രതിപക്ഷ നേതാവ് ഒ സഹദേവൻ ഉദ്‌ഘാടനംചെയ്‌തു. 
കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ അജിത്ത് ലൂക്ക് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി, സെക്രട്ടറി കെ ബദറുന്നീസ, ആർ കെ ബിനു, കെ മജ്നു, എം വിജയകുമാർ, സി ശരത്, ടി രാജേഷ്, സൈഫുദ്ദീൻ, പ്രകാശൻ അമ്പാടി, കെ വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി രത്നാകരൻ സ്വാഗതവും എ വിശ്വംഭരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി നന്ദകുമാർ എംഎൽഎ (ചെയർമാൻ), ഇ അഫ്സൽ, വി പി സക്കറിയ, കെ മജ്നു, എം വിജയകുമാർ, കെ ആദിൽ, ഒ സഹദേവൻ, സി ഉസ്മാൻ, വി ടി സോഫിയ, പി പരമേശ്വരൻ, ടി രാജേഷ്, എ ശിവദാസൻ, സി ടി നുസൈബ (വൈസ് ചെയർമാൻ), ടി രത്നാകരൻ (കൺവീനർ), വി വിജിത്, കെ വി ബാലകൃഷ്ണൻ, സജാദ്, കെ ശ്യാം പ്രസാദ്, എം ശ്രീഹരി, പ്രകാശ് അമ്പാടി, കെ എൻ പ്രസാദ്, പി വി സേതുമാധവൻ, പി പ്രദീപ്, പി അമ്പുജം, മനേഷ്, ഇ എൻ ജിതേന്ദ്രൻ, കണ്ണൻ (ജോ. കൺവീനർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top