23 April Tuesday
പരിശോധന വർധിപ്പിക്കും

ജില്ലയിലും കോവിഡ്‌ കൂടുന്നു

സ്വന്തം ലേഖകൻUpdated: Sunday Apr 2, 2023
മലപ്പുറം
ജില്ലയിലും കോവിഡ്‌ രോഗികൾ വർധിക്കുന്നു. കഴിഞ്ഞ 28 മുതൽ 10ന്‌ മുകളിൽ കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌. നിലവിൽ 40 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. മൂന്നുപേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്‌. 65ന്‌ മുകളിൽ പ്രായമുള്ളവരാണ്‌ ആശുപത്രികളിൽ കഴിയുന്നത്‌. കോവിഡ്‌ ഒമിക്രോൺ വകഭേദമാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നതിൽ ഏറെയും. 
കഴിഞ്ഞ 25ന്‌ ഏഴുപേർക്കും 26നും 27നും ഓരോരുത്തർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 28ന്‌ 12 പേർക്കും 29ന്‌ 17 പേർക്കുമാണ്‌ രോഗം. 30ന്‌ –-17, 31ന്‌–- 13 പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു. രോഗലക്ഷണവുമായി ആശുപത്രിയിൽ എത്തുന്നവർക്കെല്ലാം കോവിഡ്‌ പരിശോധന നടത്തുന്നുണ്ട്‌. കൂടുതൽ ടെസ്‌റ്റിങ്‌ കിറ്റുകൾ ജില്ലയിൽ എത്തി. വരും ദിവസങ്ങളിൽ പരിശോധന കൂട്ടും. കോവിഡ്‌ ലക്ഷണമുള്ളവർ പരിശോധനയ്‌ക്ക്‌ സന്നദ്ധരാകണമെന്ന്‌ ആരോഗ്യ വകുപ്പ്‌ നിർദേശിച്ചു. ആശുപത്രികളിലും പൊതു ഇടങ്ങളിലും സ്വയംസുരക്ഷയ്‌ക്ക്‌  മാസ്‌ക്‌ ഉപയോഗിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top